
ജനസംഖ്യാ വര്‍ദ്ധനവിലെ വലിയ അന്തരം യുഎസിലെ പല നഗരങ്ങളെയും 2100 ഓടെ പ്രേത നഗരങ്ങളാക്കി മാറ്റുമെന്ന് പഠനം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ 30,000 -ത്തോളം നഗരങ്ങളിലെ ജനസംഖ്യ 12 ശതമാനം മുതല്‍ 23 ശതമാനം വരെ കുറയുമെന്ന് വെളിപ്പെടുത്തിയ പഠനമാണ് ഇത്തരമൊരു നിരീക്ഷണം പുറത്ത് വിട്ടത്. എന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത് നേച്വര്‍ ഡോട്ട് കോമാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ യുഎസ് ജനസംഖ്യാ വളര്‍ച്ചാ ഡാറ്റകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ജനസംഖ്യ കുറയുന്നതോടെ മുഴുവന്‍ നഗരങ്ങളും ഉപേക്ഷിക്കപ്പെടില്ലെങ്കിലും നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ മാറ്റം ദൃശ്യമാകുമെന്നും ചില നഗരങ്ങള്‍ വികസിക്കുകയും മറ്റ് ചില പ്രദേശങ്ങളിലെ ജനസംഖ്യ ചുരുങ്ങുകയും ചെയ്തേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, മാറ്റം ഒറ്റയടിക്കായിരിക്കില്ല. മറിച്ച് കാലക്രമേണ ജനസംഖ്യാ വര്ദ്ധനവിലുണ്ടാകുന്ന കുറവ് വര്‍ദ്ധിക്കുകയും അതിനനുസൃതമായി നഗരങ്ങളിലെ ജനസംഖ്യയില്‍ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്യും. ഇതോടെ ചില നഗരങ്ങള്‍ വികസിക്കുകയും മറ്റ് ചില നഗരങ്ങള്‍ തകര്‍ച്ചയെ നേരിടുകയും ചെയ്യും. ഓരേ സമയം നഗരങ്ങളുടെ കൂട്ടത്തകര്‍ച്ചയും ഒറ്റപ്പെട്ട നഗരങ്ങളുടെ വളര്‍ച്ചയും രേഖപ്പെടുത്തും.
യുഎസിന്റെ ഈ ഭാവി എങ്ങനെ ആയിരിക്കുമെന്ന് തീരുമാനിക്കുന്നതില്‍ പ്രാദേശിക സര്‍ക്കാറിനും സിറ്റി പ്ലാനര്‍മാര്‍ക്കും വലിയ പങ്കുണ്ടെന്നും പഠനം പറയുന്നു. ഇതിനായി നഗരങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെയും സമൂഹത്തിന് ആവശ്യമുള്ള കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയും നഗരങ്ങളിലെ ജന ജീവിതത്തെ സജീവമായി നിര്‍ത്തണമെന്നും പഠനം ചൂണ്ടിക്കാട്ടന്നു.
ജനസംഖ്യ ഇടിവിനെ തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മറ്റ് ചില കാര്യങ്ങളെയും ബാധിക്കും. ഗതാഗതം, ശുദ്ധജലം, വൈദ്യുതി, ഇന്റനെറ്റ് ലഭ്യത എന്നിങ്ങനെയുള്ള അടിസ്ഥന കാര്യങ്ങളെയും ഇത് ബാധിച്ചേക്കാം. അതേസമയം വിഭവ ലഭ്യയുള്ള ഗ്രാമീണ മേഖലയെയും അര്‍ദ്ധ നഗര-ഗ്രാമീണ പ്രദേശങ്ങളിലെയും വർദ്ധിച്ചുവരുന്ന ജനസംഖ്യാ പ്രവണതകൾ, ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള അവശ്യ സാധനങ്ങളുടെ ലഭ്യത തടസപ്പെടുത്തും. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള അവശ്യ സാധനങ്ങള്‍ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലേക്ക് മാത്രമായി ചുരുക്കപ്പെട്ടും. ഇതോടെ ഇത്തരം പ്രദേശങ്ങളുടെ നിലനില്‍പ്പിനെ ഇത് നേരിട്ട് ബാധിക്കുന്നു. കുടിയേറ്റം ജനസംഖ്യാ കുറവിനെ സ്വാധീനിക്കുമെങ്കിലും വിഭവ വിതരണം വെല്ലുവിളി നേരിടുമെന്നും പഠനത്തില്‍ പറയുന്നു. യുഎസില്‍ ജനസംഖ്യാ കുറവ് ഒരു യാഥാര്‍ത്ഥ്യമാണെന്നും കണക്കുകളെ അടിസ്ഥാനമാക്കി പഠനം ചൂണ്ടിക്കാണിക്കുന്നു.
Last Updated Jan 17, 2024, 9:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]