

ഭക്ഷണത്തില്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് വൃക്കക്ക് ദോഷകരമെന്ന് പഠന റിപ്പോര്‍ട്ട്.
സ്വന്തം ലേഖിക.
ആഹാരത്തില്‍ നല്ല വണ്ണം ഉപ്പ് ചേര്‍ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഭക്ഷണത്തിലെ ഉപ്പ് പരിശോധിച്ച് കൂടുതല്‍ ഉപ്പ് ചേര്‍ത്തിട്ടല്ലാതെ ഭക്ഷണം കഴിക്കുന്നവരുടെ എണ്ണവും നമുക്കിടയില്‍ ഒട്ടും കുറവല്ല.
എന്നാല്‍ ഈ ശീലം അപകടകരമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പതിവായി അമിതമായ രീതിയില്‍ ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് വൃക്കയുടെ തകരാറിലേക്ക് നയിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സി.കെ.ഡി എന്നും അറിയപ്പെടുന്ന (Chronic Kidney Disease) വൃക്കരോഗം, ദീര്‍ഘകാലവൃക്കത്തകരാറിനും കാരണമാകുമെന്നും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥ വരെ വന്നേക്കാമെന്നും ജമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
പഠനത്തിനായി യുകെയിലെ ബയോ ബാങ്കില്‍ നിന്നും 4,65,288 പേരുടെ ആരോഗ്യവിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചിരുന്നു. 37 മുതല്‍ 73 വയസ് വരെ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇവരുടെ ശരിയായ പ്രായം 56 വയസ് ആയിരുന്നു.
പഠനത്തിന്റെ ആരംഭത്തില്‍ ഇവര്‍ക്കാര്‍ക്കും വൃക്കരോഗം ഉണ്ടായിരുന്നില്ല. 12 വര്‍ഷക്കാലം ഇവരുടെ ആരോഗ്യവിവരങ്ങള്‍ നിരീക്ഷിച്ചു. ഭക്ഷണത്തില്‍ എത്രത്തോളം ഉപ്പ് ചേര്‍ക്കുന്നുവെന്നും പരിശോധിച്ചു. എന്നാല്‍ ഉപ്പ് ഭക്ഷണത്തില്‍ ഒട്ടും ഉപയോഗിക്കാതിരിക്കുക എന്ന രീതി പിന്തുടരുന്നതും അപകടകരമാണ്.
മനുഷ്യശരീരത്തിന് ഫ്ലൂയിഡുകളെ ബാലന്‍സ് ചെയ്യാനും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും ഉപ്പ് ആവശ്യമാണ്. എന്നാല്‍ ഒരു ടേബിള്‍ സ്പൂണില്‍ കൂടുതല്‍ ഉപ്പ് ഒരു ദിവസം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.പ്രമേഹം ഉള്‍പ്പെടെയുള്ള രോഗാവസ്ഥകള്‍ ഉള്ളവരില്‍ ഇടയ്ക്കു മാത്രം ഉപ്പ് ചേര്‍ത്ത് ഭക്ഷണം കഴിക്കുന്നത് പോലും ഗുരുതരമായ വൃക്കരോഗം വരാനുള്ള സാധ്യത കൂട്ടും എന്നു കണ്ടു. ഉപ്പ് അപൂര്‍വമായി മാത്രമോ, ഒട്ടും ഉപ്പ് ചേര്ക്കാത്തവരെയോ അപേക്ഷിച്ച് എപ്പോഴും ഭക്ഷണം ഉപ്പ് ചേര്‍ത്ത് കഴിക്കുന്നവരില്‍ വൃക്കരോഗസാധ്യത വര്‍ധിക്കുന്നതായും പഠനത്തില്‍ കണ്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]