കണ്ണൂര്‍> തെരഞ്ഞെടുപ്പ് വിജയത്തിനുമപ്പുറത്തെ ലക്ഷ്യങ്ങള്‍ സിപിഐഎമ്മിനുണ്ടെന്ന് പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സംഘടനാ റിപ്പോര്‍ട്ടിലെ ചര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ഹിന്ദുത്വ വര്‍ഗീയതയാണ് മുന്നിലുള്ള പ്രധാന വെല്ലുവിളി. കേന്ദ്ര സര്‍ക്കാര്‍ തന്നെ വര്‍ഗീയത പടര്‍ത്തുകയാണെന്നും കാരാട്ട് പറഞ്ഞു.
പ്രാദേശിക പാര്‍ട്ടികളാണ് പലയിടത്തും ബി ജെ പി യെ പ്രതിരോധിക്കുന്നതെന്നും ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി . പാര്‍ട്ടിയില്‍ അനഭിലഷണീയ പ്രവണതകള്‍ കണ്ടാല്‍ തിരുത്തുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]