

ദില്ലിചലോ കർഷക സമരം പിൻവലിച്ചപ്പോൾ സർക്കാർ നല്കിയ ഉറപ്പുകൾ പാലിക്കണം: ഫെബ്രുവരി 13 – ന് പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് കർഷക മാർച്ച് :
സ്വന്തം ലേഖകൻ
കോട്ടയം: ഭൂമിയുടെയും കാർഷിക വിഭവങ്ങളുടെയും ആധിപത്യം കോർപ്പറേറ്റുകൾക്ക് ലഭിക്കുന്നതിനായി കേന്ദ്രസർക്കാർ പാസ്സാക്കിയ മൂന്ന് നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ ദില്ലി ചലോ കർഷക സമരം പിൻവലിച്ചപ്പോൾ കേന്ദ്ര സർക്കാർ നല്കിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 13 – ന് പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് കർഷകർ മാർച്ച് നടത്തും.
2021 ഡിസംബർ 9ന് ഒപ്പിട്ട കരാർ ഇതുവരെ നടപ്പാക്കാതെ കർഷകരെ സർക്കാർ ചതിച്ചു. മുതലാളിത്വ മൂലധന ശക്തികൾക്കുവേണ്ടി കർഷകരെ ചതിച്ച കേന്ദ്രസർക്കാരിനെതിരെ അവകാശങ്ങൾ നേടിയെടു ക്കുന്നതിനുവേണ്ടി ഫെബ്രുവരി 13 ന് പഞ്ചാബിൽ നിന്ന് ഡൽഹി യിലേക്ക് കർഷകർ മാർച്ച് ചെയ്യുമെന്ന് വിവിധ കർഷക സംഘടന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡോ. എം എസ് സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരമുള്ള സി 2 പ്ലസ് 50 ഫോർമുല അനുസരിച്ച് എം. എസ്. പി നിയമപരമാക്കി നടപ്പാക്കും വരെ സമരം തുടരും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കോർപ്പറേറ്റുകളുടെ പതിനാല് ലക്ഷം കോടി കടം എഴുതി തള്ളിയ കേന്ദ്രസർക്കാർ കർഷകരുടെയും തൊഴിലാളികളുടെയും വായ്പകൾ എഴുതി തള്ളാൻ തയ്യാറാവണം..
ദില്ലി ചലോ കർഷക സമമരത്തെ തുടർന്ന് പോലീസ് ചാർജ്ജ് ചെയ്ത് മുഴുവൻ കേസുകളും പിൻവലിക്കാമെന്ന കേന്ദ്രസർക്കാരിൻ്റ് ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. കേസുകൾ മുഴുവൻ തിരഞ്ഞെടുപ്പിന് മുമ്പ് പിൻവലിക്കണം
നീതിക്കുവേണ്ടിയുള്ള പോരാട്ടവുമായി മുന്നേറുന്ന സമരത്തെ വിജയിപ്പിക്കുവാൻ കേരളത്തിലെ മുഴുവൻ കർഷക സംഘടനകളോടും തൊഴിലാളി സംഘടനകളോടും സാമൂഹ്യ സന്നദ്ധസംഘടനകളോടും ഇവർ അഭ്യർത്ഥിച്ചു.
സർവ്വൻസിംങ് പന്തേർ (കിസാൻ മസ്ദൂർ സംഘർഷ് സമിതി പഞ്ചാബ് )
ഗുർമീത് സിംങ് മംഗഡ് (പ്രോഗ്രസീവ് ഫ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]