
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് ആശംസ നേര്‍ന്ന് മമ്മൂട്ടിയും മോഹലന്‍ലാലും. ഭാഗ്യയുടെ വിവാഹത്തലേന്ന് സൂപ്പര്‍ താരങ്ങള്‍ കുടുംബസമേതമാണ് എത്തിയത്. ഇവരെല്ലാമൊന്നിച്ചുള്ള ചിത്രം ചുരുങ്ങിയ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.സുരേഷ് ഗോപി, ഭാര്യ രാധിക, മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാല്‍, ഭാര്യ സുചിത്ര, സുരേഷ് ഗോപിയുടെ മക്കളായ മാധവ്, ഭാഗ്യ, ഗോകുല്‍, ഭവ്നി എന്നിവരെ ചിത്രത്തില്‍ കാണാം.
ജനുവരി പതിനേഴിനാണ് ഭാഗ്യ സുരേഷിന്റേയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ സുരേഷ്. അടുത്തിടെ ഭാഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം നേടിയിരുന്നു.
വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഭാഗ്യയുടേയും ശ്രേയസിന്റെ സംഗീത് ചടങ്ങുകള്‍ നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്. സിനിമാ മേഖലയില്‍ അഹാന കൃഷ്ണ, വിന്ദുജ മേനോന് എന്നിവര്‍ പരിപാടിക്കെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]