
നടിയും അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പേളി മാണിക്കും ബിഗ് ബോസ് താരം ശ്രീനീഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. പെൺകുഞ്ഞാണ് പിറന്നതെന്ന് ശ്രീനിഷ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.
“പെൺകുഞ്ഞ് പിറന്നിരിക്കുന്നു. പേളിയും മകളും സുഖമായും ആരോഗ്യത്തോടെയുമിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി.” ശ്രീനിഷ് കുറിച്ചു. നിലാ എന്ന മറ്റൊരു മകൾകൂടിയുണ്ട് പേളിക്കും ശ്രീനിഷിനും.
മകളുടെ വിശേഷങ്ങളും കുടുംബത്തെക്കുറിച്ചുമൊക്കെ സാമൂഹികമാധ്യമത്തിലൂടെ നിരന്തരം പങ്കുവെക്കുന്നയാളാണ് പേളി മാണി. 2021 ലാണ് പേളിക്കും ശ്രീനിഷിനും നിലാ എന്ന ആദ്യത്തെ പെണ്‍കുഞ്ഞ് പിറന്നത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ ശ്രീനിഷ് അരവിന്ദും പരിചയപ്പെട്ടത്. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]