
മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസ്. പെരുമ്പടപ്പ് പൊലീസാണ് കേസെടുത്തത്. ഹസീനയെയും മകൾ രണ്ടര വയസുകാരി ഇശ മെഹറിനെയും ഇന്ന് രാവിലെയാണ് കിണറ്റിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഹസീനയെയും മകൾ ഇശ മെഹറിനെയും രാവിലെ കാണാത്തതിനെ തുടർന്ന് ഭർതൃ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇശ മെഹ്റിൻ മരിച്ചു.
മാതാവ് ഹസീനയെ ഗുരുതര പരുക്കുകളോടെ വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹസീനയുടെ ഭർത്താവ് റഫീഖ് വിദേശത്താണ്. അഞ്ചുവർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.
Story Highlights: malappuram baby death well case mother
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]