
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ- ആർ.എസ്.സി മഹ്ജർ ഗുലൈൽ യൂനിറ്റിൽ യൂത്ത് കോൺഫറൻസിയ സമ്മേളനം സംഘടിപ്പിച്ചു. രിസാല സ്റ്റഡി സർക്കിൾ 30-ാം വാർഷിക പരിപാടികളുടെ ഭാഗമായി യൂനിറ്റുകളിൽ നടന്നു വരുന്ന യൂത്ത് കോൺഫറൻസിയ യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായാണ് ഗുലൈൽ യൂനിറ്റിലും നടന്നത്.
‘വിഭവം കരുതണം വിപ്ലവമാകണം’ എന്ന പ്രമേയത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ ആരോഗ്യം, സമ്പത്ത്, സമയം എന്നീ വിഭവങ്ങളെ കുറിച്ച് ഗഹനമായ പഠനങ്ങൾ അവതരിപ്പിച്ചു. പ്രവാസി മലയാളികളിൽ സംഘടിപ്പിച്ച ത്രൈവ് ത്രൂ സർവേ ആണ് പ്രസ്തുത പഠനങ്ങളുടെ ആധാരം. ഐ.സി.എഫ് മഹ്ജർ സെക്ടർ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് കൊണ്ടോട്ടിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹനൻ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു.
മൻസൂർ ചുണ്ടമ്പറ്റ പ്രമേയ പ്രഭാഷണവും മുഹമ്മദ് ഫസീൻ സർവേ അവതരണവും നടത്തി.
സാദിഖ് ചാലിയാർ, ഉസ്മാൻ മറ്റത്തൂർ, റഷീദ് പനങ്ങാങ്ങര എന്നിവർ ആശംസകൾ നേർന്നു. ഐ.സി.എഫ് ഗുലൈൽ യൂനിറ്റ്, ആർ.എസ്.സി സൗദി വെസ്റ്റ് നാഷണൽ, ആർ.എസ്.സി ജിദ്ദ സിറ്റി സോൺ ഭാരവാഹികൾ പങ്കെടുത്ത പരിപാടിയിൽ സൽമാനുൽ ഫാരിസി ആലപ്പുഴ സ്വാഗതവും ഹാദി പെരുവയൽ നന്ദിയും പറഞ്ഞു. അബ്ദുൽ ഖാദർ, സകരിയ അഹ്സനി, സിബിൽ മർജാൻ, അബ്ദുൽ ഖാദർ ഇരിങ്ങല്ലൂർ മുഹമ്മദ് ഷഫീഖ് ആട്ടീരി എന്നിവർ നേതൃത്വം നൽകി.