
സുല്‍ത്താന്‍ ബത്തേരി: അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിനെതിരെ വ്യാപക പരാതി. സ്വന്തമായി തൈകൾ ഉത്പാദിപ്പിക്കുന്നതിന് പകരം സ്വകാര്യ നഴ്സറികളെ ആശ്രയിക്കുന്നു എന്നാണ് ആരോപണം. തൈകൾ ഇറക്കുമതി ചെയ്യുന്നതിൽ അഴിമതിയുണ്ടെന്നും പരാതിയുണ്ട്. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുന്നതിലും പ്രതിഷേധം ഉയര്‍ന്നു.
കുരുമുളക് നട്ട് ഉത്പാദിപ്പിച്ച് അവയിൽ നിന്ന് പുതിയ തൈകൾ ഉണ്ടാക്കി കർഷകർക്ക് ലഭ്യമാക്കണം. എന്നാൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ തൈകൾ ഉത്പാദിപ്പിക്കുന്നില്ല എന്നാണ് ആരോപണം. പകരം സ്വകാര്യ നഴ്സറികളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു എന്നാണ് പരാതി. അതിൽ ക്രമക്കേടുണ്ടെന്നുള്ള ആരോപണവും ഉയര്‍ന്നു.
പുറത്തെ നഴ്സറികളിൽ നിന്ന് തൈകൾ വാങ്ങുന്നുണ്ടെന്ന് അധികൃതരും സമ്മതിച്ചു. എന്നാൽ പരിശീലനം ലഭിച്ചവരിൽ നിന്നു മാത്രമേ സ്വീകരിക്കുന്നുള്ളൂ എന്നാണ് വിശദീകരണം. അതുമാത്രമല്ല വയനാട്ടിൽ വ്യാപകമായി വള്ളികൾ കരിഞ്ഞുണങ്ങുമ്പോൾ അത് മറികടക്കാൻ പാകത്തിനുള്ള തൈകൾ ലഭ്യമാക്കുന്നില്ലെന്നും കർഷകർക്ക് പരിഭവമുണ്ട്. ഈയിടെ വിജിലൻസ് നടത്തിയ റെയ്ഡിലും ക്രമക്കേട് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഓഡിറ്റിലും സമാന കണ്ടെത്തലുണ്ട്. എന്നാൽ ഉത്തരവാദികൾക്കെതിരെ നടപടി വൈകുന്നു എന്നാണ് ആരോപണം.
Last Updated Jan 16, 2024, 10:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]