
നിരന്തരം പച്ചക്കറികൾ കാശുകൊടുത്ത് വാങ്ങുന്നവരാണ് നമ്മൾ. ചിലപ്പോൾ നല്ല പച്ചക്കറികൾ കിട്ടണമെന്നുമില്ല. അല്പമൊന്ന് ശ്രദ്ധിച്ചാൽ അത്യാവശ്യം പച്ചക്കറികൾ അടുക്കളത്തോട്ടത്തിൽ വളർത്തിയെടുക്കാം.
നിരന്തരം പച്ചക്കറികൾ കാശുകൊടുത്ത് വാങ്ങുന്നവരാണ് നമ്മൾ. നല്ല പച്ചക്കറികൾ കിട്ടണമെന്നുമില്ല. അല്പമൊന്ന് ശ്രദ്ധിച്ചാൽ അത്യാവശ്യം പച്ചക്കറികൾ അടുക്കളത്തോട്ടത്തിൽ വളർത്തിയെടുക്കാം.
മുറ്റത്ത് മണ്ണുണ്ടെങ്കിൽ അവിടെ പച്ചക്കറി വളർത്താം. ഇല്ലെങ്കിൽ പാത്രങ്ങളിൽ വളർത്താം. എന്തിന്, അടുക്കളയിലും ബാൽക്കണിയിലും വരെ വളർത്തിയെടുക്കാനാവുന്ന പച്ചക്കറികളും ഇലകളുമുണ്ട്.
മണ്ണ് തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. മണ്ണും കമ്പോസ്റ്റും എല്ലാം ചേർത്തു നടാനുള്ള മണ്ണ് തയ്യാറാക്കാം. പിന്നീട്, പഴത്തോൽ, മുട്ടത്തോട് എന്നിവയൊക്കെ ഇട്ടുകൊടുക്കാവുന്നതുമാണ്.
നല്ല ഗുണമേന്മയുള്ള വിത്തുകൾ നടാൻ തിരഞ്ഞെടുക്കണം. ആദ്യം കുറച്ച് നാളുകൾ അധികം സൂര്യപ്രകാശം തട്ടാതെ സൂക്ഷിക്കണം.
തക്കാളി, വഴുതന, ചീര, കറിവേപ്പില എന്നിവയൊക്കെ വീടിനകത്ത് തന്നെ പാത്രങ്ങളിൽ വളർത്താവുന്നതാണ്.
ചെടികൾ വളർന്നുവരുമ്പോൾ സൂര്യപ്രകാശം നല്ലതുപോലെ കിട്ടണം. അതിനാൽ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താണോ ഇവ വച്ചിരിക്കുന്നത് എന്ന് നോക്കണം. പുറത്ത് നടുമ്പോഴും ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കാം.
ചെടികൾ തമ്മിൽ കൃത്യമായ അകലം സൂക്ഷിക്കാൻ ശ്രദ്ധിക്കാം. ഇതിലൂടെ രോഗകീടബാധ നിയന്ത്രിക്കാം.
പാത്രങ്ങളോ ചട്ടികളോ ഒക്കെയാണ് നടാൻ തിരഞ്ഞെൊടുക്കുന്നതെങ്കിൽ ആറിഞ്ചെങ്കിലും ഉയരം വേണം. ഡ്രെയിനേജ് ദ്വാരങ്ങളും വേണം.
വിത്തായിരിക്കുമ്പോൾ അധികം വെള്ളം നനയ്ക്കരുത്. ആദ്യം നനച്ചാൽ മതി. ചെടിയായിത്തീരുമ്പോൾ ആവശ്യത്തിന് വെള്ളം നൽകണം. അധികം വെള്ളം നൽകരുത്. വേര് ചീയാൻ കാരണമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]