

ബൈക്കപകടത്തിൽ ഡിവൈഎഫ്ഐ ആയാംകുടി മേഖലാ വൈസ് പ്രസിഡന്റ് വിപിൻ മരിച്ചു: അപകടം കോട്ടയം പുത്തനങ്ങാടിയിൽ:
സ്വന്തം ലേഖകൻ
കോട്ടയം: പുത്തനങ്ങാടിക്കു സമീപമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഡിവൈഎഫ്ഐ ആയാംകുടി മേഖലാ വൈസ് പ്രസിഡന്റും മധുരവേലി യൂണിറ്റ് സെക്രട്ടറിയുമായ കപിക്കാട് തുരുത്തേൽ വിപിൻ സന്തോഷ് (ഉണ്ണിയമ്മ – 26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30നായിരുന്നു അപകടം.
വിപിൻ സഞ്ചരിച്ച ബൈക്ക് മുമ്പേ പോയ സ്കൂട്ടറിൽ തട്ടിതെറിച്ച മറൊരു കാറിൽ ഇടിച്ച് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയത്തു നിന്നും തിരുവാതുക്കൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു വിപിൻ. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ വിപിന്റെ മരണം തലക്ഷണം സംഭവിച്ചു.
അപകടത്തെ തുടർന്ന് ഈ റോഡിൽ ഗതാഗത തടസവും സംഭവിച്ചു. മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം നാളെ (ജനുവരി 17 ബുധനാഴ്ച)രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |