

ഈ ഭക്ഷണങ്ങള്‍ ഉറക്കം തടസപ്പെടുത്തും ; ഡയറ്റില്‍ ശ്രദ്ധിക്കാം…
സ്വന്തം ലേഖിക
ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഉറക്കത്തിനുള്ള പങ്ക് വളരെ വലുതാണ്. ശരിയായ രീതിയിലുള്ള ഉറക്കം കിട്ടാത്തതുകൊണ്ടാണ് നമ്മളില്‍ പലരും രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുക, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നത്. നല്ല ഉറക്കം കിട്ടാതിരിക്കുന്നത് മാനസികാരോഗ്യത്തേയും ഹാനികരമായി ബാധിക്കും.
നമ്മുടെ ജീവിതശൈലിയും ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. നല്ല ഉറക്കം ഉറപ്പുവരുത്താൻ നമ്മുടെ ഭക്ഷണത്തിലും ശ്രദ്ധവെക്കേണ്ടതുണ്ട്. ഉറക്കത്തെ തടസപ്പെടുത്തുന്ന ഭക്ഷണങ്ങളുണ്ട്. രാത്രിയില്‍ ഉറങ്ങും മുൻപ് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. വലിയ അളവില്‍ കഫീൻ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും രാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കോഫി, ചായ, സോഡ, എനര്‍ജി ഡ്രിങ്ക് തുടങ്ങിയ ഇതിലുള്‍പ്പെടും. ഇവയില്‍ അടങ്ങിയിരിക്കുന്ന കഫീൻ ഉറക്കത്തെ തടസപ്പെടുത്തും. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുൻപ് ഇതെല്ലാം ഒഴിവാക്കുന്നത് ഗുണം ചെയ്യും. നല്ല എരിവും പുളിയുമൊക്കെയുള്ള ഭക്ഷണങ്ങള്‍ ഉറങ്ങാൻ പോകുന്നതിന് മുമ്ബ് കഴിക്കരുത്. അഥവാ കഴിക്കേണ്ടി വന്നാല്‍ ഉറക്കത്തിന് നാലു മണിക്കൂര്‍ മുൻപെങ്കിലും ആയിരിക്കണമെന്ന് മാത്രം. കാരണം ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ പ്രശ്നത്തിലാക്കും.
അമിതമായ അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കുന്നത് നല്ലതല്ല. അതിനാല്‍ ജങ്ക് ഫുഡ് രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഇതിലെ ഉയര്‍ന്ന കൊഴുപ്പ് മറ്റു ഘടകങ്ങളും ഉറക്കത്തെ തടസപ്പെടുത്തും. രാത്രിയില്‍ ഐസ്ക്രീം കഴിക്കുന്നതും പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഈ ശീലം ഒഴിവാക്കേണ്ടതുണ്ട്. കാരണം ഇതിലെ ഉയര്‍ന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ തടസപ്പെടുത്തുന്ന ഘടകങ്ങളാണ്. ചോക്ലേറ്റ് കഴിക്കുന്നത് നല്ലതല്ല. കാരണം ഇവയിലുള്ള ‘ടൈറോസിൻ’ എന്ന ഘടകം ഉറക്കത്തെ തടസപ്പെടുത്തുന്ന സംഗതിയാണ്.
പ്രോട്ടീനുള്ള ഭക്ഷണം നല്ലതാണെന്നാണ് പൊതുവേയുളള ധാരണ. എന്നാല്‍ ഇവ രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ദഹിക്കാൻ സമയമെടുക്കുന്നതിനാല്‍ അത് ഉറക്കത്തെ തടസപ്പെടുത്തും. ഉറങ്ങുന്നതിന് നാലു മണിക്കൂര്‍ മുൻപെങ്കിലും കഴിക്കുന്നതാണ് നല്ലത്. വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളും രാത്രി കഴിക്കരുത്. ഇവ ദഹിക്കാൻ ബുദ്ധിമുട്ടായതിനാല്‍ ഇവ ഉറക്കത്തെ തടസപ്പെടുത്തും. (ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]