വാഷിംഗ്ടണ്‍: എടിഎമ്മില്‍ നിന്ന് പൈസ എടുത്തിറങ്ങിയ വൃദ്ധനെ പട്ടിയെ കൊണ്ട് കടിപ്പിച്ച് കവര്‍ച്ചാശ്രമം. പ്രതിരോധിക്കാന്‍ ശ്രമിച്ച ഇയാളെ യുവാവ് ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തിന് ശേഷം പട്ടിയുമായി പുറത്തേക്ക് ഓടിയ ഇയാള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. അമേരിക്കയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലിലെ ബാങ്ക് ഓഫ് അമേരിക്ക എടിഎമ്മിന് മുമ്പിലാണ് കവര്‍ച്ചാശ്രമം നടന്നത്.
ഇയാളുടെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാര്‍ച്ച് രണ്ടിന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഒരു യുവാവ് ഷര്‍ട്ട് ധരിക്കാതെ ഒരു പട്ടിയുമായി എടിഎമ്മിന് മുന്നിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഏകദേശം 68 വയസുള്ള ഒരാള്‍ ബാങ്ക് എടിഎമ്മില്‍ നിന്നും പണം എടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ യുവാവ് വന്ന് ആക്രമിക്കുകയായിരുന്നു. യുവാവ് എടിഎമ്മില്‍നിന്നും ഇറങ്ങിയ ആളെ ആദ്യം അടിച്ചു. വൃദ്ധന് ഉടന്‍ തിരിച്ചടിച്ചു.
അതോടെ അക്രമാസക്തനായ ഇയാള്‍ പട്ടിയെ കൊണ്ട് വൃദ്ധനെ കടിപ്പിക്കുകയും പണം തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നിലത്തുവീണയാളുടെ കൈയില്‍ നിന്നും പണം കിട്ടാതായപ്പോള്‍ യുവാവ് അയാളെ ക്രൂരമായി ആക്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തിന് ശേഷം പട്ടിയുമായി അതിവേഗം പുറത്തേക്ക് ഇറങ്ങിയ യുവാവ് പുറത്തുനിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി. അതിനിടെ കാറില്‍ നിന്നും ഒരു യുവതി പുറത്തേക്ക് ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇയാളെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. തുടര്‍ന്ന് പോലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]