
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് പരമ്പര. ആറ് വിക്കറ്റിനാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയിരിക്കുന്നത്. 173 റണ്‍സ് വിജയലക്ഷ്യം 26 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. യശ്വസി ജെയ്സ്വാള്‍ 68 റണ്‍സും ശിവം ദുബെ 63 റണ്‍സും നേടിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. (Dube, Jaiswal carnage ensures 6-wicket win, India won against Afghanistan T20)
വെറും 27 പന്തുകളില്‍ നിന്നാണ് ജയ്സ്വാള്‍ അര്‍ധസെഞ്ച്വറി നേടിയത്. ടി 20 മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗത്തിലുള്ള അര്‍ധസെഞ്ച്വറിയാണിത്. ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായിരുന്നു. 16 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 29 റണ്‍സെടുത്ത കോലി ആറാം ഓവറിലും പുറത്തായി. പിന്നീടാണ് ജയ്സ്വാള്‍- ദുബെ സഖ്യത്തിന്റെ വെടിക്കെട്ട് നടന്നത്.
Story Highlights: Dube, Jaiswal carnage ensures 6-wicket win, India won against Afghanistan T20
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]