തന്റെ രണ്ടാമത്തെ കൺമണിയെ ആരാധകർക്ക് പരിചയപ്പെടുത്തി പേളി മാണി. ലേബർ റൂമിൽ നിന്നും കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്ത ഫോട്ടോയ്ക്ക് ഒപ്പം ഹൃദ്യമായ കുറിപ്പും പേളി പങ്കുവച്ചു. കുഞ്ഞിന്റെ മൃദുവായ ചർമ്മയും ഹൃദയമിടിപ്പും തന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നാണെന്ന് പേളി കുറിക്കുന്നു.
‘നീണ്ട 9 മാസങ്ങൾക്ക് ശേഷം ഞങ്ങൾ പരസ്പരം കണ്ടുമുട്ടിയിരിക്കുന്നു. ഇതാദ്യമായാണ് ഞാനവളെ എടുക്കുന്നത്. അവളുടെ മൃദുവായ ചർമ്മവും അവളുടെ ചെറിയ ഹൃദയമിടിപ്പുകളും എന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായി എന്നും ഓർമ്മിക്കപ്പെടും…ആനന്ദ കണ്ണീർ പൊഴിയുകയാണ്, ഇന്ന് ഞാൻ ഒരു പെൺകുഞ്ഞിന്റെ അഭിമാനിയായ അമ്മയാണ്. നിങ്ങൾ എല്ലാവരും സ്നേഹ പ്രാർത്ഥനകളും ആശംസകളും അയക്കുന്നുണ്ടെന്ന് ശ്രീനി എന്നോട് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ കൊച്ചുകുടുംബം ഇത്രമാത്രം സ്നേഹിക്കപ്പെടുന്നു എന്നറിയുന്നതിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറയുകയാണ്. എല്ലാവർക്കും ഒരുപാട് നന്ദി’, എന്നാണ് പേളി മാണി കുറിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പ്രിയ താരങ്ങൾക്ക് ആശംസയുമായി രംഗത്തെത്തിയത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് തങ്ങൾക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ച വിവരം പേളിയുടെ ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദ് അറിയിച്ചത്. പെൺകുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ശ്രീനിഷ് പറഞ്ഞിരുന്നു. 2019ൽ ആയിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. ബിഗ് ബോസ് മലയാളത്തിലൂടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായി. ഇരുവരും വിവാഹം കഴിക്കില്ലെന്നും ഗെയിം സ്ട്രാറ്റജിയായിരുന്നു പ്രണയം എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇവയെ എല്ലാം കാറ്റില്‍ പറത്തി ഇവര്‍ വിവാഹം കഴിക്കുകയും ആയിരുന്നു. 2021 മെയ് 21ന് ഇവർക്ക് നില എന്ന പേരിൽ ആദ്യ കുഞ്ഞും ജനിച്ചിരുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]