പതിനൊന്നാം വയസ്സിൽ ഉറങ്ങിയ ബ്രിട്ടണിലെ എലൻ സാഡ്ലർ എന്ന പെൺകുട്ടി ഉണർന്നത് അവരുടെ 21-ാം വയസ്സിൽ. നീണ്ട പത്ത് വർഷം തുടർച്ചയായി ഉറങ്ങിയ പെൺകുട്ടിയെ ഉണർത്താൻ മെഡിക്കൽ വിദഗ്ധർ ശ്രമിച്ചെങ്കിലും അവൾ ഉണർന്നതേ ഇല്ല. എലന്‍ അത്യപൂർവ്വമായ ട്രൈപനോസോമിയാസിസ് അഥവാ സ്ലീപ്പിംഗ് സിക്നസ് എന്ന രോഗമായിരുന്നു. ഈ രോഗമാണെന്ന് കണ്ടെത്താനും വർഷങ്ങൾ വേണ്ടി വന്നു.
ലോകത്ത് ആദ്യമായി ഈ രോഗം കണ്ടെത്തിയത് എലന്‍ ആയിരുന്നു. തന്റെ 11 വയസ്സ് വരെ യാതൊരു തരത്തിലുള്ള രോഗലക്ഷണവും എലൻ കാണിച്ചിരുന്നില്ല. 1871 മാർച്ച് 29ന് പതിവ് പോലെ ഉറങ്ങാൻ കിടന്ന എലൻ പിറ്റേന്ന് പുലർച്ചെ ആയിട്ടും ഉണർന്നിരുന്നില്ല. വീട്ടുകാർ ഒരുപാട് വിളിച്ചും കുലുക്കിയുമൊക്കെ നോക്കിയിട്ടും എലൻ ഉണർന്നില്ല.
ലോകമെമ്പാടുമുള്ള മെഡിക്കൽ വിദഗ്ധർ എലന്‍ വേണ്ടി പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി. വീട്ടിലെത്തി പരീക്ഷിക്കാൻ തുടങ്ങി. എന്നിട്ടൊന്നും ഫലം കണ്ടില്ല. ഉറങ്ങുന്ന പെൺകുട്ടിയെന്ന പേരിൽ എലൻ ലോകമെമ്പാടും അറിയപ്പെട്ടു. എലനെ കാണാനായി വീട്ടിൽ ദിവസവും നിരവധി ആളുകളാണ് എത്തിയിരുന്നത്.
1871 ൽ ഉറങ്ങിയ എലൻ 1880ൽ ആണ് ഉണരുന്നത്. എലന്റെ അമ്മ മരിച്ച് അഞ്ച് മാസം കഴിഞ്ഞു അപ്പോഴേക്കും, ജീവിത സാഹചര്യവും ഒരുപാട് മാറി. അവയൊക്കെ എലൻ മനസിലാക്കിയെടുക്കാൻ ഒരുപാട് സമയം എടുത്തിരുന്നു. പിന്നീട് അവൾ വിവാഹിതയായി, ആറ് കുട്ടികളുടെ അമ്മയുമായി. ഒടുവിൽ 1901ൽ എലനും മരണത്തിന് കീഴടങ്ങി. ലോകത്തിലെ ആദ്യ ട്രൈപനോസോമിയാസിസ് രോഗിയെന്ന പേരിലാണ് എലൻ അറിയപ്പെടുന്നത്.
തലച്ചോറിലെ ഹൈപ്പോക്രെറ്റിൻ എന്ന രാസവസ്തുവാണ് ഓറെക്സിൻ. ഇവയാണ് ഉറക്കത്തിൽ നിന്നും നമ്മെ ഉണരാൻ സഹായിക്കുന്നത്. ഒറെക്സിന്റെ അഭാവമാണ് സ്ലീപ്പിംഗ് സിക്നസ് എന്ന രോഗത്തിന് കാരണമാകുന്നത്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് എലന്‍ ഈ രോഗമായിരുന്നു എന്ന് കണ്ടെത്തുന്നത്.
The post 11-ാം വയസ്സിൽ ഉറങ്ങിയ പെൺകുട്ടി ഉണർന്നത് 21ാം വയസ്സിൽ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]