കണ്ണൂർ
എല്ലാവർക്കും ഒരേ ലക്ഷ്യമാണ്. ചുവന്ന മണ്ണിലെ മഹാസമ്മേളനത്തിന്റെ ഭാഗമാവുക. അതിനായി ഒറ്റയ്ക്കും കുടുംബസമേതവും അവർ കണ്ണൂരിലെത്തുമ്പോൾ കാണുന്നത് നഗരം ഇതുവരെ കാണാത്ത ജനക്കൂട്ടത്തെ. പാർടി കോൺഗ്രസിന് സമാപനംകുറിച്ച് ഞായറാഴ്ച റാലി നടക്കാനിരിക്കെ രാജ്യത്തിനകത്തും പുറത്തുംനിന്നുമുള്ളവർ കണ്ണൂരിലേക്ക് പ്രവഹിക്കുകയാണ്. സിപിഐ എമ്മിന് രാജ്യത്ത് ഏറ്റവുംകൂടുതൽ അംഗങ്ങളുള്ള ജില്ലയുടെ കരുത്തിന്റെയും സംഘാടകശേഷിയുടെയും വിളംബരമാണ് ഇവിടെയെത്തിയാൽ കാണുക. പാർടി കോൺഗ്രസിന്റെ ഭാഗമായി ജില്ലയിൽ പത്ത് ലക്ഷംപേരെങ്കിലും എത്തുമെന്നാണ് പൊലീസ് റിപ്പോർട്ട്. റാലിക്കുമാത്രം രണ്ടുലക്ഷം പേരെത്തുമ്പോൾ ചരിത്രത്തിലെ ഏറ്റവുംവലിയ ജനസഞ്ചയമായിരിക്കും കണ്ണൂരിലെത്തുക.
ബർണശേരിയിലെ നായനാർ അക്കാദമിയിലേക്ക് പ്രവേശനമില്ലെങ്കിലും പുറംകാഴ്ചകൾ കാണാനും നേതാക്കൾക്കൊപ്പം സെൽഫിയെടുക്കാനും വൻതിരക്കാണ്. കലക്ടറേറ്റ് മൈതാനത്തെ കെ വരദരാജൻ നഗറിലെ ‘ ചരിത്രം ഒരു സമരായുധം’ പ്രദർശനത്തിനും തിരക്കേറി. ‘നിരുപംസെൻ’ നഗറിലെ പുസ്തകോത്സവം വായനക്കാരുടെ ഇഷ്ടഇടമായി.
ടൗൺ സ്ക്വയറിലെ ‘സി എച്ച് കണാരൻ’ നഗറിൽ വെള്ളിയാഴ്ച നടന്ന സാംസ്കാരിക സദസ്സിന് ആയിരങ്ങളെത്തി. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പൊലീസ് മൈതാനിയിൽ ഒരുക്കിയ പ്രദർശനത്തിലേക്കും ജനപ്രവാഹമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]