

ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന്റെ വയറും വലുതാകും; ജഗത് ദേശായിയെക്കുറിച്ച് അമല പോള്‍; ശ്രദ്ധ നേടി പോസ്റ്റ്
സ്വന്തം ലേഖിക
ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് നടി അമല പോള്‍ കടന്ന് പോകുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ അമ്മയാകാൻ പോകുകയാണ് നടി.
കഴിഞ്ഞയാഴ്ചയാണ് താൻ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത അമല ആരാധകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോ നിമിഷ നേരം കൊണ്ട് വൈറലായി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അമല പോളും ജഗത് ദേശായിയും വിവാഹിതരായത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. സിനിമകളിലെ തിരക്കുകള്‍ക്കപ്പുറം സ്വകാര്യ ജീവിതത്തിലേക്ക് അമല ശ്രദ്ധ നല്‍കുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒന്നിലേറെ തവണ വിഷമ ഘട്ടങ്ങള്‍ അഭിമുഖീകരിച്ച അമല പോള്‍ ഒരു ഘട്ടത്തില്‍ മാനസികമായി തകര്‍ന്ന് പോകുകയും ചെയ്തു. പ്രതിസന്ധികളെയെല്ലാം നേരിട്ട അമല ഇന്ന് ഭര്‍ത്താവിനൊപ്പം സന്തോഷകരമായി ജീവിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച ഫോട്ടായാണിപ്പോള് ശ്രദ്ധ നേടുന്നത്. ഭര്‍ത്താവിനൊപ്പം നില്ക്കുന്ന ഫോട്ടോയാണിത്. ഭര്‍ത്താവിന്റെ വയര്‍ ചാടിയിട്ടുണ്ടെന്ന് അമല പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘ഗര്‍ഭകാലത്ത് ഭാര്യയുടെ വയര്‍ പോലെ ഭര്‍ത്താവിന്റെ വയറും വലുതാകുമെന്ന് റിസേര്‍ച്ചുകള്‍ പറയുന്നു’
‘മിത്തുകള്‍ പൊളിച്ചെഴുതാനുള്ള സമയമാണ്. ഇനി മുതല്‍ അവള് ഗര്‍ഭിണിയാണ് എന്നല്ല. ഞങ്ങള്‍ ഗര്‍ഭിണിയാണ് എന്നാണ്,’ അമല പോള്‍ ഇൻസ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ. ആദ്യ വിവാഹബന്ധത്തില്‍ പ്രശ്നങ്ങള്‍ വന്നെങ്കിലും രണ്ടാമത് വിവാഹിതയായതോടെ അമല കൂടുതല്‍ സന്തോഷവതിയാണെന്ന് ആരാധകര്‍ പറയുന്നു. സംവിധായകൻ എഎല്‍ വിജയ്നെയാണ് അമല ആദ്യം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. 2014 ല്‍ നടന്ന വിവാഹ ചടങ്ങിന് അതിഥികളായി തെന്നിന്ത്യയിലെ മുൻനിര താരങ്ങളെത്തി.
രണ്ട് മതസ്ഥരാണ് അമലയും വിജയും. വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷം വിജയുടെ കുടുംബവുമായി ഒത്തുപോകാൻ അമല പോളിന് കഴിഞ്ഞില്ലെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. നടി അഭിനയ രംഗത്ത് തുടരുന്നതില്‍ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു എന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍. വിവാഹമോചനത്തിന് ശേഷമാണ് അമല അഭിനയ രംഗത്ത് കൂടുതല്‍ സജീവമാകുന്നത്. പിന്നാലെ നിരവധി ഗോസിപ്പുകളും നടിയെക്കുറിച്ച് വന്നു.
പിന്നീട് ഗായകൻ ഭുവ്നിന്ദര്‍ സിംഗുമായിഅമല പ്രണയത്തിലായി. എന്നാല്‍ ഈ ബന്ധത്തില്‍ പല പ്രശ്നങ്ങളുമുണ്ടായി. ബ്രേക്ക് അപ്പിന് ശേഷം ഭുവ്നിന്ദര്‍ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് അമല പരാതി നല്തി. ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ പ്രചരിപ്പിച്ചെന്നും അമല പോള്‍ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ഘട്ടത്തില്‍ അമല കുറച്ച് നാള് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയുമുണ്ടായി.
അഭിനയ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കെയാണ് നടി രണ്ടാമത് വിവാഹിതയായത്. ടീച്ചര്‍, ക്രിസ്റ്റഫര്‍ എന്നിവയാണ് അമലയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. രണ്ട് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നടിയുടെ ഒന്നിലേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലെവല്‍ ക്രോസ്, ആടുജീവിതം എന്നിവയാണ് മലയാളത്തില്‍ പുറത്തിറങ്ങാനുള്ള സിനിമകള്‍.
അമ്മയായ ശേഷം അമല അഭിനയ രംഗത്ത് തുടരുമോ എന്ന് വ്യക്തമല്ല. തമിഴില്‍ നടി അടുത്ത കാലത്തായി നടി ചെയ്യുന്ന സിനിമകള്‍ കുറവാണ്. 2010 ല്‍ പുറത്തിറങ്ങിയ മൈന എന്ന സിനിമയ്ക്ക് ശേഷം തമിഴകത്ത് വൻ ജനപ്രീതി നേടിയ അമല പോള്‍ പിന്നീട് സൂപ്പര്‍സ്റ്റാറുകളുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]