
ദില്ലി: 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ പുതു വോട്ടർമാരെ ലക്ഷ്യമിട്ട് ബി ജെ പിയുടെ പ്രചരണ തന്ത്രം. നമോ നവ് മദ്താതാ എന്ന ക്യാംപെയിന് ദില്ലിയിൽ തുടക്കമായി. എന്റെ ആദ്യ വോട്ട് മോദിക്ക് എന്നതാണ് പ്രചരണത്തിന്റെ മുദ്രാവാക്യം. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ക്യാംപയിന് തുടക്കമിട്ടത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള ബി ജെ പി തന്ത്രം നടപ്പിലാക്കുകയെന്ന ചുമതല യുവമോർച്ചയ്ക്കാണ്.
‘നമോ നവ് മദ്താതാ’ ക്യാംപെയിന്റെ ആദ്യ പടിയായി ജനുവരി 24 ന് 5000 യോഗങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മിസ് കോൾ നൽകിയാൽ രജിസ്റ്റ്രേഷൻ ലിങ്ക് അയച്ചു നൽകുന്ന നിലയിലുള്ള ക്യാംപെയിനാണ് ബി ജെ പിയും യുവമോർച്ചയും ലക്ഷ്യമിടുന്നത്. കോളേജുകൾ, കോച്ചിംഗ് സെന്ററുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് സർക്കാറിന്റെ ഭരണ നേട്ടങ്ങൾ വിവരിച്ച് പുതിയ വോട്ടർമാരെ ആകർഷിക്കാനാകുമെന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്.
Last Updated Jan 13, 2024, 9:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]