
കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. റോജി എം ജോണ്‍, അന്‍വര്‍ സാദത്ത് എംഎല്‍എമാര്‍ക്കും ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വര്‍ഗീസ് ഉള്‍പ്പടെ കണ്ടാല്‍ അറിയാവുന്ന 200 പേര്‍ക്ക് എതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സിജോ ജോസഫാണ് കേസിലെ ഒന്നാം പ്രതി. അന്യായമായ കൂട്ടം ചേരലിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്. പ്രവര്‍ത്തകര്‍ ബാരിക്കേട് മറികടന്ന് ജലപീരങ്കിക്ക് കേടു പാടുണ്ടാക്കിയെന്ന് എഫ്ഐആറിലുണ്ട്. (case against Roji M John and Anwar Sadat MLA)
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസുകാരും ജനപ്രതിനിധികളും കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. കമ്മിഷണര്‍ ഓഫിസിന് മുന്നില്‍ പൊലീസുകാര്‍ വച്ച ബാരിക്കേഡുകള്‍ക്ക് മുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിക്കയറുകയും തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.
Read Also :
കഴിഞ്ഞമാസം 20ന് നടന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിലെ കേസില്‍ നാലാം പ്രതിയാണ് രാഹുല്‍. പ്രതിപക്ഷനേതാവ് ഒന്നാം പ്രതിയായ കേസില്‍ രാഹുലിനറെ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നു. ജനുവരി 9ന് പുലര്‍ച്ചെ അടൂരിലെ വീട്ടില്‍ നിന്നും കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്കെത്തിച്ചു. ഫോര്‍ട്ട് ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
Story Highlights: case against Roji M John and Anwar Sadat MLA
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]