
കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം കാറിടിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.കണ്ണൂര്‍ സ്വദേശി ശ്രീരാഗിന് എതിരെയാണ് കേസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഫറോക്ക് പൊലീസിന്റേതാണ് നടപടി. യുവാവും കാറും കസ്റ്റഡിയിലാണ്. (unborn child died in car accident case against driver)
കടലുണ്ടി കടവ് സ്വദേശി അനീഷ-റാഷിദ് ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. രാവിലെ കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമുള്ള ലാബില്‍ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്നു
അനീഷ. ഇതിനിടയില്‍ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അനീഷയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സര്‍ജറിക്ക് വിധേയമാക്കിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
Story Highlights: unborn child died in car accident case against driver
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]