
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗാസ- റഫായിലെ ഒരു വീടിനുനേരെ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടുവയസ്സുകാരി ഉള്‍പ്പെടെ 14 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
24 മണിക്കൂറിനുള്ളില്‍ 135 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 312 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേല്‍ സെറ്റില്‍മെന്റിന് സമീപം മൂന്ന് ഫലസ്തീന് കൗമാരക്കാര്‍ വെടിയേറ്റ് മരിച്ചു.
അല്‍അഖ്സ രക്തസാക്ഷി ആശുപത്രിയിലെ പവര്‍ ജനറേറ്ററുകളില്‍ ഇന്ധനം അവശേഷിക്കുന്നില്ലെന്ന് ഗാസ സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു, ഇത് ഐ.സി.യുവിലും നഴ്സറിയിലും ഉള്ള രോഗികളെ മരണഭീഷണിയിലാക്കുന്നു.
ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 23,843 പേര് കൊല്ലപ്പെടുകയും 60,317 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.