

750 കോടി രൂപയുടെ കറന്‍സി കൊണ്ടു പോകുന്ന വാഹന വ്യൂഹം; സുരക്ഷാ ചുമതലയില്‍ വീഴ്ച; റിസര്‍വ് ബാങ്കിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തൽ; അസി. കമ്മീഷണര്‍ക്ക് സസ്പെൻഷൻ
കോഴിക്കോട്: 750 കോടി രൂപയുടെ കറന്‍സി കൊണ്ടു പോകുന്ന വാഹവ്യൂഹത്തിന്റെ സുരക്ഷാചുമതലയില്‍ വീഴ്ച വരുത്തിയതിന് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെന്ഷന്.
കോഴിക്കോട് സിറ്റി ഡി സി ആര്‍ബിയിലെ അസിസ്റ്റന്റ് കമ്മീഷണര്‍, ടി . പി ശ്രീജിത്തിനെയാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി സസ്പെന്റ് ചെയ്തത്.
യൂണിയന് ബാങ്കിന്റെ കോഴിക്കോട് മാങ്കാവിലെ കറന്‍സി ചെസ്റ്റില്‍ നിന്നും ഹൈദരാബാദിലേക്ക് പണവുമായി പോയ ട്രക്കുകളുടെ സുരക്ഷാ ചുമതലയില്‍ എസിപി വീഴ്ച വരുത്തിയെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി. യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനത്തിലാണ് എ സി പി അകമ്ബടി പോയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഔദ്യോഗിക പിസ്റ്റള്‍ കൈവശമുണ്ടായിരുന്നില്ലെന്നും ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പണം കൊണ്ടു പോകുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ എസിപി ലംഘിച്ചതായും .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]