ആലപ്പുഴ
സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാം, പക്ഷേ പാർടി കോൺഗ്രസ് സെമിനാറിൽ കെ വി തോമസ് പങ്കെടുക്കരുത്–-കോൺഗ്രസിന്റെ ഈ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്ന ചിത്രങ്ങളും വാർത്തകളും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.
ആലപ്പുഴയിൽ 2015ൽ നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സെമിനാറിലാണ് അന്ന് അഭ്യന്തര മന്ത്രിയായ ചെന്നിത്തല പങ്കെടുത്തത്. ഫെബ്രുവരി 21ന് നടന്ന സെമിനാറിന്റെ വിഷയം–-‘കേരള വികസനം–-ഇന്നലെ, ഇന്ന്, നാളെ’. കേരള വികസനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വിശദീകരിച്ച ചെന്നിത്തല സെമിനാറിൽ സജീവ പങ്കാളിയായി. ആലപ്പുഴയിലെ കോൺഗ്രസ് നേതാവ് എ എ ഷുക്കൂർ വേദിയുടെ മുൻ നിരയിലുണ്ടായിരുന്നു. സെമിനാറിൽ പങ്കെടുക്കുന്നതിനെ ഇവരെ കോൺഗ്രസ് നേതൃത്വം വിലക്കുകയോ, പിന്നീട് എന്തെങ്കിലും നടപടി എടുക്കുകയോ ചെയ്തില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]