
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹായിൽ- ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ എന്ന കാപ്ഷനിൽ പ്രവാസി മലയാളികൾക്കായി നടത്തുന്ന ഹെൽത്തോറിയം കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് ഹായിൽ സെൻട്രൽ കമ്മിറ്റി ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി. അൽ ഹബീബ് ക്ലിനിക്കിൽ നടന്ന സെമിനാർ സെൻട്രൽ പ്രസിഡന്റ് ബഷീർ സഅദി കിന്നിംഗാറിന്റെ അധ്യക്ഷതിയിൽ ഹായിൽ ഇന്ത്യൻ എംബസി കോർഡിനേറ്ററും സാമൂഹിക പ്രവർത്തകനുമായ ചാൻസ അബ്ദുൽ റഹ് മാൻ ഉദ്ഘാടനം ചെയ്തു. ഡയബറ്റിക് രോഗ ലക്ഷണങ്ങളെ കുറിച്ചും ചികിത്സകളെ കുറിച്ചും ഡോ.അബ്ദുൽ റസാഖ് ഉമ്മത്തൂരും, കിഡ്നി രോഗങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ഡോ.അരവിന്ദ് ജെ.ശിവനും സംവദിച്ചു. തുടർന്ന് നടന്ന സൗജന്യ മെഡിക്കൽ ചെക്കപ്പിൽ നിരവധി പേർ പങ്കാളികളായി. അഫ്സൽ കായംകുളം ആമുഖ പ്രഭാഷണം നടത്തി.