
ബ്രയിൻട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനോ അഗസ്റ്റിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ബിഗ് ബെൻ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സിനിമാ താരങ്ങളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, കീർത്തി സുരേഷ്, ആന്റണി വർഗീസ് ( പെപ്പേ) എന്നിവർ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവഹിച്ചു. അനു മോഹൻ, വിനയ് ഫോർട്ട്, അതിഥി രവി, മിയ, ചന്തുനാഥ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം നിർമ്മിക്കുന്നത് പ്രജയ് കമ്മത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ്.
എൺപത്തഞ്ചു ശതമാനത്തോളം യുകെയുടെ മനോഹാരിതയിൽ ചിത്രീകരിച്ച സിനിമയിൽ ജീൻ ആന്റണി എന്ന കഥാപാത്രത്തെയാണ് അനു മോഹൻ അവതരിപ്പിക്കുന്നത്. അനുവിന്റെ ഭാര്യയായ ലൗവ്ലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. ഷെബിൻ ബെൻസൻ, വിജയ് ബാബു, ജാഫർ ഇടുക്കി, ബിജു സോപാനം, നിഷാ സാരംഗ്, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും ഒട്ടനവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബി.കെ ഹരിനാരായണന്റെ വരികൾക്ക് കൈലാഷ് മേനോൻ സംഗീതം നൽകിയിരിക്കുന്നു. സജാദ് കാക്കുവാണ് ഛായാഗ്രഹണം.
എഡിറ്റർ- റിനോ ജേക്കബ്, പശ്ചാത്തല സംഗീതം- അനിൽ ജോൺസൻ, സംഘട്ടനം- റൺ രവി, അസ്സോസിയേറ്റ് പ്രൊഡ്യൂസർ -കൊച്ചുറാണി ബിനോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -വൈശാലി തുത്തിക, ഉദയ രാജൻ പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജയ് പാൽ, ഗിരീഷ് കൊടുങ്ങല്ലൂർ , പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -വിനയൻ കെ ജെ, പിആർഒ- വാഴൂർ ജോസ്, പിആർ& മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്.
Content Highlights: big ben malayalam movie title launch, anu mohan and aditi ravi
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]