

കുടുംബ പ്രശ്നത്തിൽ മാധ്യസ്ഥത വഹിക്കാൻ എത്തി ;ചര്‍ച്ചയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു.
സ്വന്തം ലേഖിക
കൊല്ലം :കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു.
കൊല്ലം തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐഎം പ്രവര്‍ത്തകനുമായ സലീം മണ്ണേലാണ് മരിച്ചത്. ദമ്പതികളുടെ കുടുംബ പ്രശ്ന ചര്‍ച്ചയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കസേര തകര്‍ത്തത് ചോദ്യം ചെയ്ത സലീമിനെ പിറകില്‍ നിന്ന് ചവിട്ടിവീഴ്ത്തുകയായിരുന്നു. ചവിട്ടേറ്റ് ബോധരഹിതനായ സലീമിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴി മരണം സംഭവിച്ചു. പൊലീസ് ദേഹപരിശോധന നടത്തി. നാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]