തിരുവനന്തപുരം
പുതുയുഗ പദാർഥമായ ഗ്രാഫീൻ ഉൽപ്പാദനത്തിനും വികസനത്തിനുമായുള്ള ഇന്ത്യൻ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ ആരംഭിക്കുന്നത് വാണിജ്യതലസ്ഥാനമായ (ഐഐസിജി) എറണാകുളത്ത്. ഡിജിറ്റൽ സർവകലാശാലയും കേന്ദ്ര സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മെറ്റീരിയൽ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയും സംയുക്തമായാണ് പദ്ധതി യാഥാർഥ്യമാക്കുക. ടാറ്റാ സ്റ്റീൽ ലിമിറ്റഡ് വ്യവസായ പങ്കാളിയാകും. ഒപ്പം 2ഡി മെറ്റീരിയൽസ് പാർക്കും സ്ഥാപിക്കും. ആദ്യ അഞ്ചുവർഷത്തിനുള്ളിൽ 250 പുതിയ ഉന്നത സാങ്കേതിക സംരംഭമാണ് ലക്ഷ്യം. 50,000 പേർക്ക് നേരിട്ടും രണ്ടുലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
ആദ്യഘട്ടത്തിൽ 2500 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. അഞ്ചുവർഷത്തിൽ 10,000 കോടിയുടെ വിറ്റുവരവും. ഇൻകുബേഷൻ, കപ്പാസിറ്റി ബിൽഡിങ്, പരിശീലനം, കൺസൾട്ടൻസി, വിജ്ഞാന കൈമാറ്റം, ഉൽപ്പന്ന വാണിജ്യവൽക്കരണ മേഖലകളിലാകും സംരംഭങ്ങൾ.
പൊളിയാണ്
ഗ്രാഫീൻ
മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റംവരുത്താൻ കഴിവുള്ള അത്ഭുതപദാർഥമായാണ് ഗ്രാഫീനെ ശാസ്ത്രലോകം കാണുന്നത്. ഇതിന് വജ്രത്തേക്കാൾ 40 ഇരട്ടിയും ഉരുക്കിനേക്കാൾ 200 ഇരട്ടിയും ശക്തിയുണ്ട്. വളരെ നേർത്തതും.
സുതാര്യവും വൈദ്യുതി ചാലകവുമായ ഗ്രാഫീന് വിശേഷ ഭൗതിക, താപ, വൈദ്യുത, ഒപ്റ്റിക്കൽ പ്രത്യേകതകളുണ്ട്. ഇലക്ട്രോണിക്സ്, വ്യവസായം, നിർമാണ മേഖലകളിൽ വലിയ മാറ്റത്തിന് ഗ്രാഫീൻ സഹായകമാകും. കേന്ദ്രാനുമതി നേടിയ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിന് ആദ്യഗഡുവായി 15 കോടി രൂപ സംസ്ഥാനം നീക്കിവച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]