
നിലവിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന ഫിലിംമേക്കർ സന്ദീപ് റെഡ്ഡി വംഗയാണെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. സന്ദീപ് റെഡ്ഡി വംഗയൊരുക്കിയ ‘അനിമൽ’ താൻ രണ്ടുതവണ കണ്ടുവെന്നും അനുരാഗ് കശ്യപ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ന്ദീപ് റെഡ്ഡി വംഗയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും അനുരാഗ് കശ്യപ് പങ്കുവെച്ചു.
‘നിലവിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട, അധിക്ഷേപിക്കപ്പെട്ട, വിലയിരുത്തപ്പെട്ട ഫിലിംമേക്കറാണ് സന്ദീപ്. എന്നെ സംബന്ധിച്ചിടത്തോളം അവൻ ഏറ്റവും സത്യസന്ധനും ദുർബലനും സ്നേഹനിധിയുമായ മനുഷ്യനാണ്. അവനെക്കുറിച്ചോ അവന്റെ സിനിമയെക്കുറിച്ചോ മറ്റുള്ളവർ എന്ത് ചിന്തിച്ചാലും ഞാൻ അത് കാര്യമാക്കുന്നില്ല. എനിക്ക് ആ മനുഷ്യനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു, എനിക്ക് അദ്ദേഹത്തോട് ചോദ്യങ്ങളുണ്ടായിരുന്നു. ഞാൻ രണ്ടുതവണ കണ്ട അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകി. ക്ഷമയോടെയിരിക്കുന്നതിനും
താങ്കളായി തന്നെ നിലകൊള്ളുന്നതിനും നന്ദി. ഞാൻ ആദ്യമായി ”അനിമൽ” കണ്ടിട്ട് 40 ദിവസങ്ങളും രണ്ടാമത് കണ്ടിട്ട് 22 ദിവസങ്ങളുമായി.
ദീര്ഘകാലത്തിനിടെ ഹിന്ദി സിനിമ കണ്ട വലിയൊരു ഗെയിം ചേഞ്ചറാണ് അദ്ദേഹം. ആ സിനിമയുണ്ടാക്കിയ സ്വാധീനം (നല്ലതാണെങ്കിലും മോശമാണെങ്കിലും) നിഷേധിക്കാനാവില്ല. സന്ദീപിനൊപ്പം നല്ലൊരു സായാഹ്നം ചെലവഴിച്ചു’, അനുരാഗ് കശ്യപ് കുറിച്ചു.
ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമിച്ചിരിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരിക്കുന്നു.
ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമർശിച്ച് ഒട്ടേറെയാളുകൾ രംഗത്തുവന്നിരുന്നെങ്കിലും ബോക്സോഫീസിൽ ഗംഭീര പ്രകടനമാണ് നടത്തിയത്. ആഗോളതലത്തിൽ ചിത്രം 900 കോടി രൂപയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]