
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേപ്ടൗൺ – ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ആതിഥേയ ക്യാപ്റ്റനെ അവസാന നിമിഷം മാറ്റി. ഇസ്രായിൽ അനുകൂല നിലപാടാണ് ടീനേജർ ഡേവിഡ് ടീഗറെ മാറ്റാൻ കാരണം. ടീഗർക്കെതിരെ പ്രതിഷേധമുയരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്. ഇസ്രായിലിനെതിരെ വംശഹത്യക്ക് ദക്ഷിണാഫ്രിക്ക രാജ്യാന്തര കോടതിയെ സമീപിച്ചിരിക്കുകയാണ്. ടീഗർ ടീമിൽ തുടരും. കഴിഞ്ഞ ഒക്ടോബറിൽ ജൂത സംഘടന സംഘടിപ്പിച്ച ചടങ്ങിൽ ഭാവി വാഗ്ദാനത്തിന് ലഭിച്ച അവാർഡ് ഇസ്രായിൽ സൈനികർക്ക് ടീഗർ സമർപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഫലസ്തീൻ അനുകൂല വികാരം അലയടിക്കുകയാണ്.
വെള്ളിയാഴ്ച പോചഫ്സ്ട്രൂമിലാണ് അണ്ടർ-19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. വെസ്റ്റിൻഡീസിനെതിരെ അവർ നേരിടും. കഴിഞ്ഞ നവംബറിൽ ശ്രീലങ്കയിൽ നടക്കേണ്ട ടൂർണമെന്റ് അവരെ ഐ.സി.സി വിലക്കിയതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുകയായിരുന്നു. ബെനോനി, ബ്ലൂഫോണ്ടയ്ൻ, കിംബർലി, ഈസ്റ്റ് ലണ്ടൻ എന്നീ ഗ്രൗണ്ടുകളിലും മത്സരങ്ങളുണ്ട്.
ടീഗറുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഫലസ്തീൻ അനുകൂലികൾ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ മെയിൻ ഗെയ്റ്റ് ഉപരോധിച്ചിരുന്നു. പലരും ഗാലറിയിൽ ഫലസ്തീൻ പതാക പ്രദർശിപ്പിച്ചു.