
കൊച്ചി: എറണാകുളം ഇരുമ്പനത്ത് മധ്യവയസ്ക്കകനെ വെട്ടിക്കൊലപ്പെടുത്തി. തുതിയൂർ സ്വദേശി ശശിയാണ് (60) മരിച്ചത്. ഇരുമ്പനത്തെ തുണിക്കച്ചവടക്കാരനായ ഹരിദാസാണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള കടയിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടെ ഹരിദാസ് കടയിലെ വാക്കത്തി കൊണ്ട് ശശിയെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കടയിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടെ ഹരിദാസ് കടയിലെ വാക്കത്തി കൊണ്ട് ശശിയെ വെട്ടുകയായിരുന്നു.വടക്കേ ഇരുമ്പനം എരൂർ റോഡിലുള്ള ഹരിദാസന്റെ കടയുടെ മുന്നിലായിരുന്നു കൊലപാതകം.വൈകിട്ട് നാലുമണിയോടെ ഹരിദാസന്റെ തുണിക്കടയുടെ മുന്നിൽ ശശി ഇരുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കടയുടെ മുന്നിൽ നിന്ന് എഴുന്നേറ്റ് പോകാൻ ഹരിദാസ് പലതവണ ആവശ്യപ്പെട്ടെങ്കിലും ശശി കൂട്ടാക്കിയില്ല. പ്രകോപിതനായ ഹരിദാസ്
കടയിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് ശശിയെ നിരവധി തവണ വെട്ടി . കഴുത്തിലും നെറ്റിയിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശശി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.വിവരമറിഞ്ഞെത്തിയ ഹില്‍പാലസ് പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി താലൂക്കാശുപത്രി മോർച്ചറിയിലിലേക്ക് മാറ്റി.ഹരിദാസിനെ കസ്റ്റഡിയിലെടുത്തു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.കടയോട് ചേർന്നുള്ള മുറിയില്‍ ഒറ്റക്കാണ് ഹരിദാസ് താമസിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]