ഭോപ്പാൽ> ബിജെപി എംഎൽഎയ്ക്കെതിരെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് അർധനഗ്നരാക്കി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം.
ബിജെപി എംഎൽഎ കേദർനാഥ് ശുക്ലയ്ക്കും മൻ കേദർ ഗുരു ദത്ത് ശുക്ലയ്ക്കുമെത്തിയെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട നാടക പ്രവർത്തകൻ നീരജ് കുന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ 8 പേരാണ് അറസ്റ്റിലായത്.
അറസ്റ്റിലായവർ അടിവസ്ത്രം മാത്രം ധരിച്ച് പൊലീസ് സ്റ്റേഷനിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. മാധ്യമ പ്രവർത്തകനെ നഗ്നനാക്കി നിർത്തിയിരിക്കുന്ന ചിത്രം പൊലീസ് തന്നെയാണ് പുറത്തുവിട്ടത്. അതിക്രമിച്ചു കയറി, ക്രമസമാധാനം തകർത്തു തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും 18 മണിക്കൂർ പൊലീസ് കസ്റ്റഡയിൽ വച്ചെന്നും അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ കനിഷ്ക തിവാരി പറഞ്ഞു.
പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉത്തരവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]