കോട്ടയം: വൈക്കം വൈറ്റ് ഗേറ്റ് ബാറില്‍ തീപിടിത്തം. ബാറിന്റെ പുറകില്‍ കാര്‍ഡ് ബോര്‍ഡുകള്‍ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. പന്ത്രണ്ടരയോടെ ആയിരുന്നു തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് ജീവനക്കാരും ബാറിലെത്തിയവരും പുറത്തേക്കോടി മാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല.
ഫയര്‍ഫോഴ്സിന്റ സമയോചിതമായ ഇടപെടല്‍ മൂലം മദ്യക്കുപ്പികള്‍ ഇരുന്ന ഭാഗത്തേക്ക് തീ പടരാതിരുന്നത് വന്‍ നാശനഷ്ടമൊഴിവാക്കി. തീ പടര്‍ന്ന ഭാഗത്ത് തന്നെയാണ് എസിയും ജനറേറ്ററുമുള്ളത്. ബാറില്‍ എത്തിയവര്‍ ബാത്റൂമില്‍ നിന്നും ഈ ഭാഗത്തേക്ക് അബദ്ധത്തില്‍ സിഗരറ്റ് കുറ്റി എറിഞ്ഞതാവാം തീപിടുത്തത്തിന് കാരണമെന്നും സംശയമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]