
തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് മൽസ്യതൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്താണ് വഞ്ചി മറിഞ്ഞ് മൽസ്യതൊഴിലാളിയായ വിഷ്ണു(30)മരിച്ചത്. പടിഞ്ഞാറെ വെമ്പല്ലൂർ ഷൺമുഖൻ്റെ മകനാണ് മരിച്ച വിഷ്ണു. തെർമോക്കോളിലുണ്ടാക്കിയ വഞ്ചിയിലായിരുന്നു വിഷ്ണുവും സുഹൃത്തും മൽസ്യബന്ധനം നടത്തിയിരുന്നത്. മത്സ്യബന്ധനം നടത്തുന്നതിനിടെ ഈ വഞ്ചി മറിയുകയായിരുന്നു. വിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളിയായ ബിജു നീന്തിരക്ഷപ്പെടുകയും ചെയ്തു.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. ശ്രീകൃഷ്ണമുഖം കടപ്പുറത്താണ് തെർമോക്കോൾ കൊണ്ടുണ്ടാക്കിയ ബോയയിൽ ഇരുവരും മത്സ്യബന്ധനം നടത്തിയിരുന്നത്. വിഷ്ണു സഞ്ചരിച്ചിരുന്ന ബോയ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. അഴീക്കോട് തീരദേശ പൊലീസും, ഫിഷറീസ് റെസ്ക്യു സംഘവും, മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Last Updated Jan 12, 2024, 7:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]