
ഒരു സിനിമ റിലീസ് ചെയ്യുക, അതിന് മികച്ച പ്രതികരണം ലഭിക്കുക, ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട കളക്ഷന്‍ സ്വന്തമാക്കുക എന്നതൊക്കെ അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇക്കാര്യങ്ങള്‍ അറിയാനുള്ള ആകാംക്ഷ പ്രേക്ഷകരിലും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് കളക്ഷന്‍ വിവരങ്ങള്‍ അറിയാന്‍. അത്തരത്തില്‍ പ്രേക്ഷകരില്‍ ആവേശം ഉയര്‍ത്തുന്ന സിനിമയാണ് ‘ഓസ്ലര്’. ജയറാം- മമ്മൂട്ടി- മിഥുന് മാനുവല്‍ തോമസ് കോമ്പോയില്‍ ഇറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.
ഈ അവസരത്തിൽ ആദ്യദിനം ആഗോളതലത്തിൽ ജയറാം ചിത്രം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. വിവിധ ട്രേഡ് ഗ്രൂപ്പുകളുടെയും അനലിസ്റ്റുകളുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യദിനം ഓസ്ലര് നേടിയത് ഏകദേശം ആറ് കോടി അടുപ്പിച്ചാണ്. കേരളത്തിനൊപ്പം ജിസിസിയിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം ആണ് മിഥുൻ മാനുവൽ സംവിധാനം ചെയ്ത ഓസ്ലര് തിയറ്ററുകളിൽ എത്തിയത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്റേതായി എത്തിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഡോ. രൺധീർ കൃഷ്ണയാണ്. ജയറാമിനൊപ്പം മമ്മൂട്ടി, അനശ്വര, ജഗദീഷ്, അർജുൻ അശോകൻ തുടങ്ങി ഒട്ടനവധി താരങ്ങളും അണിനിരന്നിരുന്നു. മികച്ച ഓപ്പണിംഗ് ഡേ കളക്ഷൻ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഓസ്ലര്. കിംഗ് ഓഫ് കൊത്ത, നേര്, കണ്ണൂര്‍ സ്ക്വാഡ്, വോയ്സ് ഓഫ് സത്യനാഥന് എന്നിവയാണ് പട്ടികയിലുള്ള മറ്റ് സിനിമകള്‍.
അതേസമയം, ഭ്രമയുഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. സിദ്ധാര്‍ത്ഥ ഭരതന്, അര്ജുന് അശോകന് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുല്‍ സദാശിവന് ആണ് സംവിധാനം. തെലുങ്ക് ചിത്രം യാത്ര2വും റിലീസിന് ഒരുങ്ങുന്നുണ്ട്. ജീവയാണ് മറ്റൊരു വേഷത്തില്‍ എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]