
കോഴിക്കോട്- എയര്‍ ഇന്ത്യ വിമാനത്തില്‍ ചിക്കന്‍ കഷണങ്ങളുള്ള വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്ത സംഭവത്തില്‍ അധികൃതര്‍ ക്ഷമ ചോദിച്ചെങ്കിലും അതില്‍ തൃപ്തയാകാതെ യാത്രക്കാരി വീര ജെയിന്. കോഴിക്കോട്-മുംബൈ വിമാനത്തില്‍ നല്കിയ ഭക്ഷണത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സില്‍ പോസ്റ്റ് ചെയ്തതോടെ വലിയ വിവദമാണ് ഉടലെടുത്തത്. നിരവധിയാളുകള്‍ എയര്‍ ഇന്ത്യക്കെതിരെ പ്രതികരിച്ചു. മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പരാതി ഉന്നയിച്ച യാത്രക്കാരിയെ എയര്‍ ഇന്ത്യ ഉണര്‍ത്തുകയും ചെയ്തു.
പിഎന്‍ആര്‍ നമ്പറും മറ്റ് വിശദാംശങ്ങളും സഹിതമുള്ള യുവതിയുടെ പോസ്റ്റിനെ തുടര്‍ന്ന് എയര്‍ലൈനിന്റെ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ച് പല ഉപയോക്താക്കളും ആശങ്ക ഉന്നയിച്ചു. ഇതോടെയാണ് പോസ്റ്റ് സോാഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. നേരിട്ട് സന്ദേശം അയക്കന്‍ ആവശ്യപ്പെട്ടായിരുന്നു യാത്രക്കാരിയോട് എയര്‍ ഇന്ത്യയുടെ ആദ്യപ്രതികരണം.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് താന്‍ വിമാനത്തില്‍ കയറിയതെന്ന് വ്യക്തമാക്കിയ വീര ജെയിന് വിമാനം വൈകിയ കാര്യവും സൂചിപ്പിച്ചിരുന്നു. വെജ് മീല്‍ എന്ന് അച്ചടിച്ച ഭക്ഷണ പാക്കറ്റിന്റെ റാപ്പറും അവര്‍ പോസ്റ്റ് ചെയ്തു.
ഞാന്‍ ക്യാബിന് സൂപ്പര്‍വൈസറെ അറിയിച്ചപ്പോള്‍ തനിക്കും സുഹൃത്തിനും പുറമെ ഈ വിഷയത്തില്‍
വേറെയും പരാതികള്‍ ഉണ്ടെന്ന് സമ്മതിച്ച് സൂപ്പര്‍വൈസര്‍ ക്ഷമാപണം നടത്തുകയായിരുന്നു. പക്ഷേ ജോലിക്കാരെ അറിയിച്ചതിന് ശേഷവും സസ്യാഹാരം കഴിക്കുന്ന മറ്റ് യാത്രക്കാരെ ഉണര്‍ത്താന്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് അവര്‍ പരാതിപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എയര്‍ ഇന്ത്യ കോഴിക്കോട്-മുംബൈ വിമാനത്തില്‍ വീര ജെയിന് ഉന്നയിച്ച പ്രശ്നം ഭക്ഷണത്തിനും അപ്പുറത്തേക്ക് പടര്‍ന്നു. വൈകുന്നേരം 6:40 ന് പുറപ്പെടേണ്ട വിമാനം ഒരു മണിക്കൂര്‍ വൈകിയതിനാല്‍ തന്റെ സുഹൃത്തിന് അഹമ്മദാബാദിലേക്കുള്ള കണക്്ഷന് ട്രെയിന്‍ കിട്ടാതായ കാര്യവും വീര ജെയിന് സൂചിപ്പിച്ചു. ഡിജിസിഎയെയും കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും ടാഗ് ചെയ്തു കൊണ്ടാണ് എയര്‍ ഇന്ത്യ ഉത്തരവാദിത്തം കാണിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടത്.
മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ പോസ്റ്റിലെ വിശദാംശങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നും പി.എന്‍.ആര് സഹിതം നേരിട്ട് സന്ദേശം അയക്കണമെന്നുമാണ് എയര്‍ ഇന്ത്യ അഭ്യര്‍ഥിച്ചത്.
എക്സില്‍ നടത്തിയ ആശയവിനിമയത്തില്‍ അവര്‍ എന്നോട് വ്യക്തിപരമായി ക്ഷമാപണം നടത്തുകയാണ് ചെയ്തതെന്നും ഇത് ആളുകളുടെ വികാരങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്ന് എന്തു കൊണ്ട് എയര്‍ ഇന്ത്യ മനസ്സിലാക്കുന്നില്ലെന്നും വീര ജെയിന് ചോദിച്ചു. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യഥാസമയം പേയ്മെന്റ് നടത്താതെ പിന്നീട് തുടര്‍ച്ചയായി ക്ഷമാപണം നടത്തിയാല്‍ സ്വീകരിക്കുമോ എന്നും അവര്‍ ചോദിക്കുന്നു.