
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചിൽ സംഘർഷം.
Spread the love
സ്വന്തം ലേഖിക.
കോട്ടയം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനേ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചിൽ സംഘർഷം.
പ്രവർത്തകരെ പിരിച്ചുവിടാൻ അവർക്ക് നേരെ തുടർച്ചയായി 2തവണ ജലപീരങ്കി പ്രയോഗിച്ചു. കോട്ടയം കണ്ണൂർ ജില്ലകളിലാണ് ഇപ്പോൾ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിൽ കൂടുതൽ പ്രവർത്തകർ സംഘടിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രതിഷേധ പ്രവർത്തകർ ബാരിക്കേടുകൾ മറിച്ചിട്ട് വീണ്ടും പ്രതിഷേധിക്കുന്നു.നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.കളക്ടറേറ്റിനു മുൻപിലുള്ള കെ കെ റോഡിലാണ് സംഘർഷം.പ്രവർത്തകർ പോലീസുമായി വാക്കേറ്റം നടത്തി.
ചൊവ്വാഴ്ച പുലർച്ചെ അതീവ രഹസ്യമായി കന്റോൺമെന്റ് പൊലീസ് പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്
സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങളുടെ പേരിലാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാന നേതാവിനെ സമരത്തിന്റെ പേരിൽ കുറ്റവാളിയെ പോലെ പിടിക്കുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Related
0