
ആലപ്പുഴ, വർക്കല നഗരസഭകൾക്ക് സ്വച്ഛ് സർവേക്ഷൺ 2023 പുരസ്കാരം
കേന്ദ്ര ഹൗസിംഗ്, അർബൻ അഫയേഴ്സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത്മിഷൻ-അർബന്റെ ഭാഗമായുള്ള 2023ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്കാരത്തിന് കേരളത്തിൽനിന്ന് ആലപ്പുഴ, വർക്കല നഗരസഭകൾ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ന്യൂദൽഹിയിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.
Read Also : “ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!
ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള വിഭാഗത്തിൽ ആലപ്പുഴയും ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള വിഭാഗത്തിൽ വർക്കലയും പുരസ്കാരത്തിന് അർഹരായി. ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ കെ കെ
ജയമ്മ, വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
കേന്ദ്ര ഹൗസിംഗ്, അർബൻ അഫയേഴ്സ് മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര സഹമന്ത്രി കൗശൽ കിഷോർ എന്നിവർ പങ്കെടുത്തു. കേരളത്തിൽനിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, നഗരസഭകളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Story Highlights: Interfaith couple attacked in hotel room in Karnataka
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]