
ബന്ദർ സെരി ബെഗവാൻ (ബ്രൂണെ): ലോകത്തെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നിന് ദിവസങ്ങൾ മാത്രം. ബ്രൂണെയിലെ രാജകുമാരനും പോളോ താരവുമായ അബ്ദുൾ മതീൻ രാജകുമാരൻ വ്യാഴാഴ്ച വിവാഹിതനാകും. ഏഷ്യയിലെ ഏറ്റവും മോസ്റ്റ് വാണ്ടഡ് ബാച്ചിലർമാരിലൊരാളാണ് മതീൻ. 10 ദിവസം നീളുന്നതാണ് വിവാഹച്ചടങ്ങ്. 32 കാരനായ രാജകുമാരനും 29 കാരിയായ യാങ് മുലിയ അനിഷ റോസ്നയും തലസ്ഥാനമായ ബന്ദർ സെരി ബെഗവാനിലെ സ്വർണ്ണ താഴികക്കുടമുള്ള പള്ളിയിൽവെച്ച് ഇസ്ലാമിക ആചാര പ്രകാരം വിവാഹിതരാകും.
സുൽത്താൻ ഹസ്സനൽ ബോൾകിയയുടെ പത്താമത്തെ മകനാണ് മതീൻ. പിതാവിന്റെ പ്രധാന ഉപദേശകരിൽ ഒരാളുടെ ചെറുമകളാണ് വധുവായ യാങ് മുലിയ അനിഷ. ഇവർ ഫാഷൻ ബ്രാൻഡിന്റെ ഉടമയും ടൂറിസം സ്ഥാപനത്തിന്റെ സഹ ഉടമയുമാണ്. ഞായറാഴ്ച മുതലാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. 1,788 മുറികളുള്ള കൊട്ടാരത്തിലായിരുന്നു ആഘോഷത്തിന്റെ തുടക്കം. രാജ്യത്തെയും വിദേശത്തെയും പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കും.
രാജ്യത്തെ ഏറ്റവും സമ്പന്നമയ രാജ്യങ്ങളിലൊന്നാണ് ബ്രൂണെ. രാജ്യത്തെ ആഡംബരം മൊത്തം എടുത്തുകാണിക്കുന്ന തരത്തിലായിരിക്കും ആഘോഷം നടക്കുകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എണ്ണയാണ് ബ്രൂണെയുടെ പ്രധാന സമ്പത്ത്. കർശനമായ ഇസ്ലാമിക നിയമങ്ങളാണ് രാജ്യത്ത് നിലനിൽക്കുന്നത്. 4.5 ലക്ഷം മാത്രമാണ് ജനസംഖ്യ.
Read More….
മതീൻ ഒരിക്കലും രാജാവാകാൻ സാധ്യതയില്ലെങ്കിലും സോഷ്യൽമീഡിയയിൽ സൂപ്പർ താരമാണ്. രാജ്യത്തെ വ്യോമസേനയിലെ ഹെലികോപ്റ്റർ പൈലറ്റായ അദ്ദേഹത്തെ മാധ്യമങ്ങൾ ബ്രിട്ടനിലെ ഹാരി രാജകുമാരനുമായി താരതമ്യം ചെയ്തിരുന്നു. ബ്രിട്ടനിലെ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിൽ ഓഫീസർ കേഡറ്റായി ബിരുദം നേടിയ മതീൻ, 2019 തെക്കുകിഴക്കൻ ഏഷ്യൻ ഗെയിംസിൽ പോളോയിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ വർഷം മേയിൽ ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിനും 2022 ൽ എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരത്തിനും രാജകുമാരൻ പിതാവിനൊപ്പം ഉണ്ടായിരുന്നു.
Last Updated Jan 11, 2024, 5:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]