
അയോധ്യ: രാമക്ഷേത്രത്തിനായി ഉത്തർപ്രദേശിലെ ഈറ്റയിൽ നിന്നുമെത്തിയത് 2400 കിലോയുടെ ഭീമൻ മണി. ഏകദേശം 25 ലക്ഷമാണ് മണിയുടെ വില. ഈ ഭീമനെ ഈറ്റയിലെ ജലേസർ ടൗണിൽ നിന്നും ചൊവ്വാഴ്ച രാവിലെയോടെ ട്രൈയിനിൽ അയോധ്യയിൽ എത്തിക്കുകയായിരുന്നു. ജില്ല മുഴുവൻ പ്രദർശിപ്പിച്ച ശേഷമാണ് മണി അയോധ്യയിലേക്കയച്ചത്. രാജ്യത്ത് തന്നെ ഏറ്റവും വലിയ മണിയാണ് ഇതെന്ന് നിര്‍മാതാക്കൾ അവാകശപ്പെട്ടു.
അഷ്ടദാതുക്കളാലാണ് ( എട്ട് ലോഹങ്ങൾ) ഇത് ഉണ്ടാക്കിയതെന്നാണ് നിർമ്മാതാക്കൾ പറഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും വലിയ മണിയെന്ന പദവി ഇനി ഇതിനാണ് . സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ്, ടിൻ, ഇരുമ്പ്, മെർക്കുറി എന്നീ ലോഹങ്ങളാണ് നിർമാണത്തിനായി ഉപയോഗിച്ചത്. ഉത്തർപ്രദേശിന്റെ നാനാഭാഗത്ത് നിന്നും ഉള്ള 30ഓളം തൊഴിലാളികൾ ചേര്‍ന്നാണ് മണിയുടെ നിർമാണം പൂര്‍ത്തിയാക്കിയത്.
മുൻ ജലേസർ നഗർ പഞ്ചായത്ത് പ്രസിണ്ടന്റും തന്റെ സഹോദരനുമായ വികാസ് മിത്തൽ ക്ഷേത്രത്തിന് മണി സംഭാവന ചെയ്യാൻ ആഗ്രഹിച്ചതായി ലോഹ വ്യവസായിയായ ആദിത്യ മിത്തൽ പറഞ്ഞു. 1മുതൽ 2 കിലോമീറ്റർ ചുറ്റളവിൽ മണിയുടെ ശബ്ദം കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു.അയോധ്യയിലെ രാമക്ഷേത്രത്തിനായി 500, 250, 100 കിലോഗ്രാം വീതം 10 മണികൾ നിർമ്മിച്ചതു ഇവര്‍ തന്നെയാണ്.
അതേസമയം, പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വരാണസിയിൽ നിന്ന് അയോധ്യയിലേക്ക് രാമജ്യോതി കൊണ്ടുവരുന്നത് രണ്ട് മുസ്ലിം വനിതകളാണെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. വാരണാസിയിൽ നിന്നുള്ള നസ്നീൻ അൻസാരിയും നജ്മ പർവിനുമാണ് ദീപം അയോധ്യയിലേക്ക് കൊണ്ടുവരുന്നത്. ഭഗവാൻ ശ്രീരാമൻ എല്ലാവരുടെയും പൂർവ്വികനാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ ഇന്ത്യക്കാരും ഒരുപോലെയാണെന്നും ഇവർ പറയുന്നു. ദീപവുമായി ഇവരുടെ അയോധ്യയിലേക്കുള്ള യാത്ര കാശിയിലെ ഡോംരാജ് ഓം ചൗധരിയും പാടൽപുരി മഠത്തിലെ മഹന്ത് ബാലക് ദാസും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
Last Updated Jan 10, 2024, 10:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]