കളമശേരി– കുഴിമന്തി കഴിച്ച് പത്ത് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടലിനെതിരെ കേസ്. എറണാകുളം കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന പാതിരാക്കോഴി ഹോട്ടലിന്റെ ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെയാണ് കേസെടുത്തത്. കളമശേരി പോലീസാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയറിളക്കവും ഛര്‍ദ്ദിയുമാണ് അനുഭവപ്പെട്ടത്. പത്തുപേരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷമാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് ചികിത്സയിലുള്ളവര്‍ പറയുന്നത്. ഇവരുടെ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. പാതിരാ കോഴിയില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് കൂട്ടത്തോടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ഭക്ഷ്യവിഷബാധ സംശയിച്ച് അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വായിക്കുക
പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും