
ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തി ആണ്‍സുഹൃത്ത്. നവിമുംബൈയില്‍ ബാങ്ക് മാനേജരാണ് മുപ്പത്തിയഞ്ചുകാരിയായ യുവതി. പ്രതി ഇരുപത്തിനാലുകാരനായ ഷൊഹൈബ് ഷേഖിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസമായി ഇരുവരും പ്രണയിത്തലാണ്. സമൂഹമാധ്യമത്തിലൂടം പരിചയപ്പെടുകയായിരുന്നു. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ പ്രതി വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു.
ജനുവരി എട്ടിന് രാത്രിയിലായിരുന്നു സംഭവം. കൃത്യം നടത്തിയതിന് പിന്നാലെ താമസസ്ഥലത്ത് തിരിച്ചെത്തിയ പ്രതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെ അടുത്തുണ്ടായിരുന്നവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.
യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ വിശദീകരണം. മുന്‍കൂട്ടി ആസൂത്രണംചെയ്താണ് പ്രതി കൃത്യം നടത്തിയതെന്നും യുവതിയുടെ പിറന്നാള്‍ ആഘോഷത്തിന് പിന്നാലെയാണ് ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
പ്രതിയും യുവതിയും അവരുടെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാണ് ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് ജീവനക്കാര്‍ നല്‍കിയമൊഴി. അര്‍ധരാത്രിയോടെ യുവാവ് ലോഡ്ജില്‍നിന്ന് പുറത്തേക്ക് പോകുന്നത് ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ, സംശയാസ്പദമായി ഒന്നും തോന്നിയില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]