

കെ എസ് ആർ ടി സി ബജറ്റ് ടൂറിസത്തിനായി നവകേരള ബസ് മുഖം മിനുക്കുന്നു.
സ്വന്തം ലേഖിക.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവ കേരള ബസിന്റെ ഘടനയിൽ മാറ്റം വരുത്താൻ ബസ് ബംഗ്ലൂരിലെത്തിച്ചു.
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് ഉപയോഗിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഇരുന്ന സീറ്റും ലിഫ്റ്റും മാറ്റും. ശുചിമുറി നിലനിർത്തിയാണ് പുതിയ ഘടന മാറ്റം. ക്ലാസുകളും മാറ്റിയിടും. മാറ്റുന്ന ഭാഗങ്ങൾ പാപ്പനംകോട്ടുള്ള കെഎസ്ആർടിസി സെൻട്രൽ വർക്ക് ഷോപ്പ് ഡിപ്പോയിലേക്ക് മാറ്റും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബാംഗ്ലൂരിലെ സ്വകാര്യ കമ്പനിയാണ് നവ കേരള സദസ്സിന് വേണ്ടി ബസ് തയ്യാറാക്കിയത്. ഒരു കോടിയിൽ പരം രൂപ ചിലവിട്ട് പുറത്തിറക്കിയ ബസിനെ ചൊല്ലി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് വലിയ ഡിമാൻഡ് ലഭിക്കുമെന്നും ഭാവിയിൽ മ്യൂസിയത്തിൽ വെച്ചാൽ പോലും വാങ്ങിയതിന്റെ ഇരട്ടി പണം ലഭിക്കും എന്നുമാണ് സിപിഎം നേതാവ് എ കെ ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും ബാലനും തമ്മിൽ വാദപ്രതിവാദങ്ങൾ നടന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]