

മാലിന്യ മുക്ത ക്യാമ്പസ് ആരോഗ്യമുള്ള കൂട്ടുകാർ ; കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു
സ്വന്തം ലേഖകൻ
കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഷെയർ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച തുമ്പൂർമുഴി മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. “മാലിന്യ മുക്ത ക്യാമ്പസ് ആരോഗ്യമുള്ള കൂട്ടുകാർ ” എന്ന ആശയം മുൻനിർത്തി മാലിന്യങ്ങളും വാഴ് വസ്തുക്കളും വലിച്ചെറിയുന്നത് നിർത്തി സംസ്കരണ പ്ലാന്റുകളിൽ നിക്ഷേപിക്കുന്ന പ്രവർത്തനം ആരംഭിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴികെയുള്ള ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റുന്നതി നാണ് തുമ്പൂർമുഴി ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചത്. പദ്ധതിയുടെ പ്രചരണാർത്ഥവും മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായും എല്ലാ കുട്ടികളും പൊതിച്ചോറ് ഒഴിവാക്കി പാത്രങ്ങളിൽ ഉച്ച ഭക്ഷണം കൊണ്ടുവരുന്നത് പതിവാക്കി തുടങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മാലിന്യമുക്തമായ ഗ്രാമം എന്നുള്ള പദ്ധതിയുടെയും ആശയത്തിന്റെയും പ്രാധാന്യ മുൻനിർത്തി മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും സ്കൂളിൽ ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]