

ചങ്ങനാശേരിയില്‍ ബൈപാസ് നിര്‍മാണത്തിന് ഏറ്റെടുത്ത സ്ഥലത്തിനു വില നൽകിയില്ല; കോട്ടയം ജില്ലാ കളക്ടറുടെ കാര്‍ ഉള്‍പ്പെടെ അഞ്ചു സര്‍ക്കാര്‍ വാഹനങ്ങള്‍ ജപ്തി ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശേരിയില്‍ ബൈപാസ് നിര്‍മാണത്തിന് ഏറ്റെടുത്ത സ്ഥലത്തിനു വില നല്കാത്തതിനാല് ജില്ലാ കലക്റ്ററുടെ 20ലക്ഷം രൂപ മതിപ്പ് വിലയുള്ള കാര്‍ ഉള്‍പ്പെടെ അഞ്ചു സര്‍ക്കാര്‍ വാഹനങ്ങള്‍ ജപ്തി ചെയ്തു. സ്ഥലം ഉടമകള്‍ നല്കിയ കേസില്‍ കോട്ടയം സബ് കോടതിയുടെ ഉത്തരവിലാണു നടപടി.
ഏഴു പേര്‍ക്കായി 63 ലക്ഷം രൂപയാണ് കൊടുക്കാനുള്ളത്. ഇതിനിടെ ഹര്‍ജിക്കാരില്‍ ഒരാള്‍ മരണപ്പെട്ടു. കേസ് ഈ മാസം 20ന് വീണ്ടും പരിഗണിക്കും. ജില്ലാ കലക്റ്ററുടെ കാര്‍(20 ലക്ഷം), ആരോഗ്യ വകുപ്പിന്റെ ജീപ്പ് (7 ലക്ഷം), പൊലീസ് കംപ്ലെയ്ന്റ്സ് അഥോറിറ്റി അധ്യക്ഷന്റെ കാര്‍ (20 ലക്ഷം), റവന്യൂ വകുപ്പിന്റെ രണ്ടു ജീപ്പുകള്‍ (13 ലക്ഷം) എന്നീ വാഹനങ്ങളാണ് ജപ്തി ചെയ്തത്. 63,28,380 രൂപയാണ് ആകെ കുടിശിക തുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ജില്ലാ എക്സിക്യുട്ടിവ് മജിസ്ട്രേട്ടിന്റെ പദവി ഉള്ളതിനാല്‍ കലക്റ്ററുടെ വാഹനം കോടതി പിടിച്ചെടുത്തില്ല. പക്ഷെ ജപ്തിയുടെ നിയമപരമായ നടപടികള്‍ തുടരും. മറ്റു വണ്ടികള്‍ പിടിച്ചെടുക്കും. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം 20ന് മുമ്ബ് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]