
ജിദ്ദ- യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ അതിക്രമിച്ചു കയറി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച്, ജിദ്ദ ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ഒ.ഐ.സി.സി വെസ്റ്റേൺ റീജിയൺ ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അയ്യൂബ് ഖാൻ പന്തളം അധ്യക്ഷനായിരുന്നു.
കേരള സർക്കാരിന്റെ ഒത്താശയോടെ കേരള പോലീസും ഡി.വൈ.എഫ്.ഐയും തെരുവുകളിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ മേൽ അഴിച്ചുവിട്ട അക്രമങ്ങളിൽ പ്രതിഷേധിച്ചു നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിന് നേതൃത്വം കൊടുത്തതിന്റെ പേരിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ അതിക്രമിച്ചു കയറി അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട
ജില്ലാ മുൻ പ്രസിഡന്റ് അനിൽകുമാർ പത്തനംതിട്ട, ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട് മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ മെമ്പർ മുജീബ് മുത്തേടത്ത്, നാഷണൽ കമ്മിറ്റി അംഗം മനോജ് മാത്യു അടൂർ, വർഗീസ് ഡാനിയൽ, തൃശൂർ ജില്ലാ പ്രസിഡന്റ് അഷ്റഫ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് നാസർ കോഴിത്തൊടി, സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായി, അസ്ഹാബ് വർക്കല, ബിനു ദിവാകരൻ, ഇസ്മായിൽ കോരിപ്പൊഴി, ഷിബു മലപ്പുറം, അബ്ദുൽ ഖാദർ, പ്രിൻസാദ്, എബി ചെറിയാൻ മാത്തൂർ എന്നിവർ സംസാരിച്ചു.
പ്രതിഷേധ സംഗമത്തിൽ ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സുജു തേവരുപറമ്പിൽ സ്വാഗതവും, ട്രഷറർ ഷറഫ് പത്തനംതിട്ട
നന്ദിയും പറഞ്ഞു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]