കെട്ടിട നമ്പർ കിട്ടാൻ റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രവാസി വീണ്ടും അപേക്ഷനൽകി: മാഞ്ഞൂർ പഞ്ചായത്താണ് കെട്ടിട നമ്പർ നൽകാതെ പ്രവാസിയെ തട്ടിക്കളിക്കുന്നത്.
സ്വന്തം ലേഖകൻ
കുറുപ്പന്തറ: റോഡിൽ കിടന്നു പ്രതിഷേധിച്ചിട്ടും കെട്ടിട നമ്പർ കിട്ടാത്തതിനാൽ പ്രവാസി വ്യവസായി വീണ്ടും അപേക്ഷ നൽകി. കുറുപ്പന്തറ സ്വദേശി ഷാജിമോൻ ജോർജ് ആണ് തന്റെ സ്പോർട്ട്സ് വില്ലേജ് സംരംഭമായ ബീസാ ക്ലബ് ഹാസിന് കെട്ടിട നമ്പർ കിട്ടാൻ മാഞ്ഞൂർ പഞ്ചായത്തിൽ വീണ്ടും അപേക്ഷ നൽകിയത്.
ആദ്യം നല്കിയ അപേക്ഷയിൽ മുഴുവൻ രേഖകളും നൽകിയെങ്കിലും കെട്ടിട നമ്പർ കിട്ടിയില്ല. തുടർന്നായിരുന്നു റോഡിൽ കടന്നുള്ള പ്രതിഷേധം. തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ടിരുന്നു. തദേശ സ്ഥാപനങ്ങളിലെ പരാതി പരിഹാരത്തിനുള്ള മൂന്നംഗ സമിതി നിർദ്ദേശിച്ച 3 രേഖകൾ സഹിതമാണ് ഇക്കുറി അപേക്ഷ നൽകിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഗ്നി രക്ഷാ സേന, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരുടെ നിരാപേക്ഷ പത്രവും കെട്ടിടത്തിന്റെ സ്റ്റെക്ചറൽ സ്റ്റെബിലിറ്റി സംബന്ധിച്ച രേഖകളും ഹാജരാക്കിയാൽ നമ്പർ നൽകാം എന്നാണ് ജില്ലാതല സമിതി അറിയിച്ചിരുന്നത്. ഈ രേഖകൾ അപേക്ഷയ്ക്കൊപ്പം നൽകിയതായി ഷാജിമോൻ പറയുന്നു. കോട്ടയം – എറണാകുളം റോഡരുകിൽ മാഞ്ഞൂരിൽ 25 കോടി ചെലവിലാണ് സ്പോർട്ട്സ് വില്ലേജ് സ്ഥാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]