ബോക്സോഫീസിലെ വിജയക്കുതിപ്പ് തുടർന്ന് പ്രഭാസ് ചിത്രം ‘സലാർ’. റിലീസ് ചെയ്ത് 18 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 700 കോടിയിലേയ്ക്ക് അടുക്കുകയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം. തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പ്രശാന്ത് നീൽ ഒരുക്കിയ സലാർ.
ബോക്സോഫീസിലെ നിരവധി റെക്കോഡുകളാണ് ചിത്രം ഇതുവരെ തകർത്തത്. ഇതുവരെ 694.3 കോടി രൂപ ചിത്രം നേടിയെന്നാണ് കണക്കുകൾ. ചൊവ്വാഴ്ചയിലെ കണക്കുകൾ കൂടി വരുന്നതോടെ ചിത്രം 700 കോടിയെന്ന നാഴികക്കല്ല് പിന്നിടുമെന്ന് അനലിസ്റ്റകൾ പറയുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ, കെ. വി. രാമറാവു എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിങ്കളാഴ്ച 6.81 കോടി രൂപയാണ് നേടിയത്.
ദേവയായി പ്രഭാസും, വരദരാജ മന്നാർ ആയി പൃഥ്വിരാജും ഒന്നിക്കുന്ന സലാറിൽ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് സലാർ പാർട്ട് 1 സീസ് ഫയർ ആദ്യ ഭാഗം മിഴി തുറക്കുന്നത്. മികവുറ്റ ആക്ഷൻ രംഗങ്ങൾ കൊണ്ട് വേറെ ഒരു ലോകം തീർത്തിരിക്കുകയാണ് പ്രശാന്ത് നീൽ. നല്ലൊരു മാസ്സ് ക്ലാസ്സ് ഫീലാണ് ഓഡിയൻസിന് കൊടുക്കുന്നത്. ആക്ഷൻ തീ പാറും രംഗങ്ങൾ കൊണ്ടും ഇമോഷണൽ ഡ്രാമ കൊണ്ടും തീയേറ്ററുകളിൽ ആരാധകർക്കിടയിൽ ആവേശമാകുകയാണ് സലാർ. പ്രഭാസ് – പൃഥ്വിരാജ് കോംബോ കൊണ്ട് തന്നെ ചിത്രത്തിന് റിലീസ് മുൻപ് തന്നെ വൻ സ്വീകാര്യത നേടിയിരുന്നു.
5 ഭാഷകളിലായി (തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ) എത്തിയ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സലാറിൽ വമ്പൻ താര നിര തന്നെയാണ് ഉള്ളത്. സലാർ കേരളത്തിലെ തിയേറ്ററുകളിൽ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]