മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എതിരെ എസ്എഫ്ഐയുടെ പ്രതിഷേധ ബാനറുകൾ. പൊന്നാനി എരമംഗലത്ത് ആണ് എസ്എഫ്ഐ ബാനർ സ്ഥാപിച്ചത്. ‘മിസ്റ്റർ ചാൻസലർ യു ആർ നോട് വെൽക്കം ഹിയർ ‘എന്ന് എഴുതിയ ബാനർ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇന്ന് 11 മണിക്കാണ് ഗവർണർ പൊന്നാനിയിൽ എത്തുന്നത്.
സിപിഎം പ്രതിഷേധത്തിനിടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലപ്പുറത്തെത്തുന്നത്. പൊന്നാനി എരമംഗലത്ത് മുൻ കോൺഗ്രസ് നേതാവ് പി.ടി.മോഹന കൃഷ്ണൻ അനുസ്മരണ പരിപാടിയിൽ ഗവർണർ പങ്കെടുക്കും. കോൺഗ്രസ് നേതാവ് വി.എം.സുധീരൻ അധ്യക്ഷൻ ആകുന്ന പരിപാടിയിൽ രമേശ് ചെന്നിത്തലയാണ് മുഖ്യാതിഥി. കോൺഗ്രസ് നേതാവിൻ്റെ അനുസ്മരണ പരിപാടിയിൽ ഗവർണറെ ക്ഷണിച്ചതിൽ യൂത്ത്കോൺഗ്രസ് നേരത്തെ പരസ്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇ.ടി.മുഹമ്മദ് ബഷീർ എംപി, പി.നന്ദകുമാർ എംഎൽഎ, തുടങ്ങിയ നേതാക്കൾക്കും പരിപാടിയിൽ ക്ഷണമുണ്ട്.
Last Updated Jan 10, 2024, 8:29 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]