
തമിഴ്നാട്ടിൽ എന്ന പോലെ കേരളത്തിലും സ്ഥിരം പ്രേക്ഷകരുള്ള യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിങ് ചാനൽ. ഒരു വീഡിയോയിൽ രാഹുൽ ഗാന്ധി അതിഥിയായി എത്തിയതോടെ ഇവരുടെ പ്രശസ്തിയും ഉയർന്നു. പിന്നാലെ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലും ഇവർ അഭിനയിച്ചു. ഇപ്പോഴിതാ സിനിമയില് അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ്
വില്ലേജ് കുക്കിങ് ചാനൽ ടീം.
ചെന്നൈയിൽ തമിഴ്നാട് ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കവേയാണ് വിക്രം സിനിമയിൽ അഭിനയിച്ചതിനേക്കുറിച്ച് അവര് മനസുതുറന്നത്. ഈ സിനിമയിൽ വേഷമിട്ടത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണെന്ന് ടീം അംഗങ്ങളിൽ ഒരാളായ വി. സുബ്രഹ്മണ്യൻ പറഞ്ഞു.
പരസ്യങ്ങൾക്കായി പണമൊന്നും ഈടാക്കേണ്ടതില്ലെന്ന് ചാനലിന്റെ ലോഞ്ചിങ് വേളയിൽത്തന്നെ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിൽ ഇതുവരെയും മാറ്റമുണ്ടായിട്ടില്ല. ഒരു ചോക്ലേറ്റ് കമ്പനി അവരുടെ ഉത്പ്പന്നത്തിന്റെ 10 സെക്കൻഡ് മാത്രം വരുന്ന പ്രചാരണത്തിന് നാലര ലക്ഷം രൂപ വാഗ്ദാനം ചെയ്തെങ്കിലും നിരസിച്ചു. പണത്തിനോട് ഒരിക്കലും ആഗ്രഹം പാടില്ല. യൂട്യൂബിൽനിന്നുള്ള വരുമാനം മതി എന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.
വിക്രം എന്ന ചിത്രത്തിലെ നിർണായകമായ ഒരു രംഗത്തിലാണ് ഈ യൂട്യൂബർമാർ പ്രത്യക്ഷപ്പെടുന്നത്. ലിയോ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് സംവിധായകൻ ലോകേഷ് കനകരാജ് ഇവരുമായി സംവദിക്കുകയും വിശേഷങ്ങൾ ആരായുകയും ചെയ്തിരുന്നു. വി. അയ്യനാർ, അദ്ദേഹത്തിന്റെ സഹോദരങ്ങളായ വി. മുരുകേശൻ, വി. സുബ്രഹ്മണ്യൻ, ബന്ധുക്കളായ ജി. തമിൾസെൽവൻ, മുത്തുമാണിക്കം, ഇവരുടെ കാരണവരായ എം. പെരിയതമ്പി എന്നിവരാണ് വില്ലേജ് കുക്കിങ് ചാനലിലെ സംഘാംഗങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]